VD Satheesan: ‘ഞാനാണെങ്കിൽ ആർഎസ്എസിൻ്റെ പരിപാടിക്ക് പോകില്ല’; സതീശനെതിരെ ചെന്നിത്തല

വിഡി സതീശൻ(vd satheesan) ആർഎസ്എസ്(rss) പരിപാടിയിൽ പങ്കെടുത്തതിനെതിരെ രമേശ് ചെന്നിത്തല(ramesh chennithala) രംഗത്തെത്തി. താനാണെങ്കിൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ആർ എസ് എസിനെതിരെ പോരാട്ടം തുടരുകയാണ്. പ്രതിപക്ഷ നേതാവ് ആർഎസ്എസിനെതിരായ പോരാട്ടം തുടരുന്നയാളാണ്. ഇപ്പോഴത്തെ വിഷയത്തപ്പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (vd satheesan) വോട്ട് തേടി ആർ എസ് എസി(rss)നെ സമീപിച്ച വാർത്തയാണ് ഇന്ന് രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നത്.ഹിന്ദു ഐക്യ വേദി നേതാവ് ആർ വി ബാബുവിൻ്റേതായിരുന്നു ഈ നിർണായക വെളിപ്പെടുത്തൽ.

വി ഡി സതീശന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കാനാണ് തന്റെ എഫ് ബി പോസ്റ്റെന്ന് R V Babu കൈരളി ന്യൂസിനോട് വ്യക്തമാക്കി.സതീശൻ പറയുന്നത് പച്ചക്കള്ളമാണ്. സതീശന്റെ പൊള്ളത്തരം ലോകം അറിയണമെന്നും ഹിന്ദു ഐക്യ വേദി നേതാവ് പറഞ്ഞു.

നിലവില്‍ ഭരണഘടനാ സംബന്ധമായി ഒരു വിവാദം ഉയര്‍ന്നു വന്നപ്പോള്‍ വിഡി സതീശന്‍ അസത്യ പ്രസ്താവന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതെന്നും R V Babu പറഞ്ഞു.

ആര്‍ എസ് എസിന്റെ പേര് ആവശ്യമുള്ള സ്ഥലത്തും ഇല്ലാത്തിടത്തും സതീശന്‍ വലിച്ചിഴയ്ക്കുകയാണ്. വി ഡി സതീശന്‍ പലപ്പോഴായി ഇത് ആവര്‍ത്തിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ക്കപ്പെട്ടപ്പോഴും ആര്‍ എസ് എസിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടുവെന്നും R V Babu വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News