Archery : അമ്പെയ്ത്തിൽ ഇന്ത്യക്ക് ചരിത്ര മെഡൽ

അമേരിക്കയിലെ ബർമിങ്ഹാമിൽ നടക്കുന്ന ലോക ഗെയിംസിലെ അമ്പെയ്ത്തിൽ ഇന്ത്യക്ക് ചരിത്ര മെഡൽ .അമ്പെയ്ത്ത് കോമ്പൌണ്ട് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ അഭിഷേക് വെർമ -ജ്യോതി സുരേഖ വെണ്ണം ജോഡിയാണ് വെങ്കലം നേടിയത്. ലോക ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യ നേടുന്ന അഞ്ചാമത് മെഡൽ കൂടിയാണിത് ഇത്.

രാജ്യത്തെ കായികപ്രേമികളുടെ കാത്തിരിപ്പ് വെറുതെ ആയില്ല. ലോക ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി അമ്പെയ്ത്തിൽ അഭിഷേക് വെർമയും ജ്യോതി സുരേഖ വെണ്ണവും ചേർന്നാണ് ഇന്ത്യക്ക് മെഡൽ സമ്മാനിച്ചത്.

അമ്പെയ്ത്ത് കോമ്പൌണ്ട് മിക്സഡ് ടീം ഇനത്തിലായിരുന്നു മെഡൽ നേട്ടം. എട്ട് ടീമുകൾ പങ്കെടുത്ത മിക്സഡ് ടീം ഇനത്തിലെ വെങ്കല മെഡൽപ്പോരിൽ മെക്സിക്കോയുടെ ആൻഡ്രിയ – മിഗ്വൽ ബെസെറ സഖ്യത്തെ 157-156 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് അഭിഷേക് വെർമയും ജ്യോതിയും ചരിത്രം രചിച്ചത്.

1981 ൽ ലോകഗെയിംസ് ആരംഭിച്ചതിന് ശേഷം ആകെ നാലു മെഡലുകൾ മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്നൂക്കർ, പവർ ലിഫ്റ്റിംഗ് , ബാഡ്മിന്റൺ ഇനങ്ങളിലായിരുന്നു മെഡലുകൾ.രാജ്യത്തിനായി മെഡൽ നേടിയ അഭിഷേക് -ജ്യോതി ടീമിന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News