kuldip bisnoy: കോൺഗ്രസിന്‌ തിരിച്ചടി; കുൽദീപ് ബിഷ്ണോയ് ബിജെപിയിലേക്ക്

ഹരിയാനയിലും, ഗോവയിലും കോൺഗ്രസിന്(congress) തിരിച്ചടി. കുൽദീപ് ബിഷ്ണോയ്(kuldip bisnoy) ബിജെപി(bjp)യിലേക്ക് പോകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യസഭ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ബി.ജെ.പിക്ക് വോട്ടുമറിച്ച എം.എൽ.എ കുൽദീപ് ബിഷ്ണോയിയെ കോൺഗ്രസ് പുറത്താക്കിയിരുന്നു.

പ്രവർത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് കൂടിയായിരുന്നു കുൽദീപ് ബിഷ്ണോയ്. ഹരിയാനയിൽ വിജയിക്കാവുന്ന രാജ്യസഭ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി അജയ് മാക്കൻ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയുള്ള പുറത്താക്കൽ നടപടിയെ തുടർന്നാണ് കുൽദീപിന്റെ ബിജെപി പ്രവേശനം.

അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി കുൽദീപ് കൂടിക്കാഴ്ച നടത്തി. അതിനിടെ ഗോവയിലും കോൺഗ്രസിന് വൻ തിരിച്ചടി. ഗോവയിൽ കോൺഗ്രസിനുള്ള 11 എംഎൽമാരിൽ 10 എംഎൽഎമാർ ബിജെപിയിൽ ചേരും. പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്.

ഗോവ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയുള്ള എംഎൽഎമാരുടെ കാലുമാറ്റം കോൺഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്.എ ന്നാൽ ഇതൊക്കെ അഭ്യൂഹങ്ങൾ മാത്രമെന്നാണ് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News