ശ്രീലങ്കയ്ക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്ത് ഇന്ത്യ

ശ്രീലങ്കയ്ക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ.ഇപ്പോൾ അഭയാർത്ഥി പ്രശ്നങ്ങൾ ഇല്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രി പ്രതികരിച്ചു.അതേ സമയം ശ്രീലങ്കക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെങ്കിലും നിലവിലത്തെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചു മാത്രമാകും ഇന്ത്യ നിലപാട് സ്വീകരിക്കുക.

ശ്രീലങ്കയിൽ നിന്ന് നിലവിൽ അഭയാർത്ഥി പ്രശ്നങ്ങളില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നുമാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയത്. ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് പുറത്ത് വരാൻ ശ്രീലങ്ക ശ്രമിക്കുന്നുവെന്നും ശ്രീലങ്കയുമായി നല്ല ബന്ധമാണ് ഇന്ത്യയ്ക്കുള്ളതെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. ശ്രീലങ്കയെ ഇന്ത്യ എക്കാലവും സഹായിച്ചിട്ടുണ്ട്. സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നും ജയശങ്കർ പറഞ്ഞു.

അതേസമയം ശ്രീലങ്കയിലെ തലൈ മന്നാറിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും വ്യാപകമായ അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം മാത്രമാകും നിലപാട് വ്യക്തമാക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News