Covid : രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 18,257 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 42 പേർ മരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.22 ശതമാനം ആയി.

ബസ് തോട്ടിലേക്ക് മറിഞ്ഞ് 2 മരണം

ഗുജറാത്തിലെ സുപുരയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് രണ്ട് മരണം. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.50 യാത്രക്കാരുമായി സതുരയിൽ നിന്നും വാഗായിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

വിജയ് മല്യയുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും

കോടതിയലക്ഷ്യക്കേസിൽ മദ്യവ്യവസായി വിജയ് മല്യയുടെ ശിക്ഷ നാളെ സുപ്രീം കോടതി പ്രഖ്യാപിക്കും.കേസിൽ പരമാവധി ആറുമാസം വരെയാണ് ശിക്ഷ ലഭിക്കുക.കോടതി ഉത്തരവുകൾ ലംഘിച്ച് 2017 ൽ മല്യ തന്റെ മക്കൾക്ക് സ്വത്തു കൈമാറി എന്ന കേസിലാണ് സുപ്രീംകോടതി നാളെ ശിക്ഷ പ്രഖ്യാപിക്കുന്നത്.

ആംനസ്റ്റി ഇന്ത്യക്കെതിരെ കുരുക്ക് മുറുക്കി ഇ ഡി

മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യക്കെതിരെ കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ നാണയ വിനിമയ നിയമം ലംഘിച്ചതിന് സംഘടനക്കും മുൻ മേധാവി ആകാർ പട്ടേലിനും കോടികൾ പിഴ ചുമത്തിയതിന് പിറകെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കുറ്റപത്രം സമർപ്പിച്ചു.

നാലാം നിലയിൽ നിന്ന് ചാടിയ മോഷ്ടാവിന് ദാരുണാന്ത്യം

പൊലീസുകാരിൽനിന്ന് രക്ഷപ്പെടാൻ പാർപ്പിട സമുച്ചയത്തിന്റെ നാലാം നിലയിൽനിന്ന് ചാടിയ മോഷ്ടാവിന് ദാരുണാന്ത്യം. മുംബൈ കൊളാബ പ്രദേശത്തെ ചർച്ച്ഗേറ്റിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം. പൊലീസ് ഉടൻ തന്നെ ഇയാളെ ചികിത്സയിലിരിക്കേ ശനിയാഴ്ച മരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here