Ranbeer : ആ വീട്ടിൽ ഏറ്റവും പഠിച്ചത് ഞാൻ : രൺബീർ

നാല് തലമുറകളായി ബോളിവുഡിൽ അടക്കിവാഴുന്ന കപൂർ കുടുംബത്തിലെ പുതുതലമുറ അം​ഗമാണ് രൺബീർ കപൂർ. അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും സജീവമായിരുന്നെങ്കിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അങ്ങനെയല്ലായിരുന്നുവെന്നാണ് രൺബീർ പറഞ്ഞത്.
പുതിയ ചിത്രമായ ഷംഷേരയുടെ പ്രചാരണ പരിപാടികൾക്കിടെ ഇൻസ്റ്റാ​ഗ്രാം ഇൻഫ്ളുവൻസർ ഡോളി സിങ്ങിനോടാണ് രൺബീർ താനടക്കമുള്ള കുടുംബാം​ഗങ്ങളുടെ വിദ്യാഭ്യാസയോ​ഗ്യതയേപ്പറ്റി മനസുതുറന്നത്.

53.4 ശതമാനം മാർക്കാണ് തനിക്ക് പത്താംക്ലാസിൽ നേടാനായതെന്ന് രൺബീർ പറഞ്ഞു. പരീക്ഷാഫലം വന്നപ്പോൾ കുടുംബത്തിലെ എല്ലാവർക്കും ഭയങ്കര സന്തോഷമായി. പാർട്ടിയൊക്കെ നടത്തി. താൻ ജയിക്കുമെന്ന് അവർക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. കുടുംബത്തിൽ പത്താംതരം പാസാവുന്ന ആദ്യത്തെയാൾ താനായിരുന്നെന്നും രൺബീർ പറഞ്ഞു.

മുൻപ് വാർത്താ ഏജൻസിയായ പി.ടി.ഐയോടും താനാണ് തന്റെ കുടുംബത്തിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസമുള്ളയാളെന്ന് രൺബീർ പറഞ്ഞിരുന്നു. പഠനകാര്യത്തിൽ എന്റെ കുടുംബത്തിന്റെ ചരിത്രം അത്ര നല്ലതല്ല. അച്ഛൻ എട്ടാം തരം വരെയേ പോയിട്ടുള്ളൂ. അമ്മാവൻ ഒമ്പത് വരെയും മുത്തച്ഛൻ ആറാംതരം വരെയുമേ പഠിച്ചിട്ടുള്ളൂ. ശരിക്ക് എന്റെ കുടുംബത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ളയാൾ ഞാനാണ് എന്നായിരുന്നു രൺബീർ അന്ന് പറഞ്ഞത്.

സ്കൂൾ പഠനം പൂർത്തിയാക്കിയതിന് ശേഷം അഭിനയ-ചലച്ചിത്ര നിർമാണ ക്ലാസുകളാണ് രൺബീർ പിന്നീട് ചെയ്തത്. 2007-ൽ സാവരിയ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News