സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ പണപ്പെരുപ്പം കുറയുമോ…?

സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ പണപ്പെരുപ്പം കുറയുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്.സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലുണ്ടായ വീണ്ടെടുക്കലിനെ അടിസ്ഥാനപ്പെടുത്തിയാണ് വിലയിരുത്തൽ. മാസങ്ങളായി പണപ്പെരുപ്പം ആർബിഐയുടെ ഇടക്കാല ലക്ഷ്യമായ ആറ് ശതമാനത്തിന് മുകളിലാണ്.

ശക്തമായ പണനയ സമീപനം മൂലം സമ്പദ്‍വ്യവസ്ഥയിൽ മെച്ചമുണ്ടാകുമെന്നാണ് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കുന്നത്. പണപ്പെരുപ്പം ലഘൂകരിക്കുന്നത് ഹാർഡ് ലാൻഡിങ് തടയുമെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേർത്തു.

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പ്രാദേശിക തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണുകൾ വിതരണ ശൃംഖലകളെ ബാധിച്ചിരുന്നു. ഇതുമൂലം റീടെയിൽ വിലകൾ ഉയർന്നു. ഇതാണ് പണപ്പെരുപ്പം ആറ് ശതമാനം മുകളിലെത്താൻ കാരണമായത്.

കൊവിഡിനെ തുടർന്നുണ്ടായ പണപ്പെരുപ്പം സമ്പദ്‍വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു. നിലവി​ൽ റീടെയിൽ പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലാണ്. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നത്.

ഏപ്രിൽ മാസത്തിൽ എട്ട് വർഷത്തെ ഉയർന്ന നിരക്കായ 7.79 ശതമാനമായിരുന്നു. പണപ്പെരുപ്പ സമ്മർദ്ദങ്ങളെ തുടർന്ന് മേയിൽ ആർബിഐ പലിശനിരക്കുകൾ 4.40 ശതമാനമായി ഉയർത്തിയിരുന്നു.
നിലവിൽ റീടെയിൽ പണപ്പെരുപ്പം നാല് ശതമാത്തിൽ നിർത്തുകയാണ് ആർ.ബി.ഐയുടെ ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News