മേഘവിസ്ഫോടനം ; കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു

അമർനാഥിലെ പ്രളയത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടില്ലെന്ന് സൈന്യം അറിയിച്ചു.16 പേരുടെ മരണം സ്ഥിരീകരിച്ചു.

അമർനാഥ് പ്രളയത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ അതി ശക്തമായി തുടരുകയാണ് .ഡ്രോണുകളും ഹെലികോപ്റ്ററുകളും മറ്റ് സാങ്കേതിക സംവിധാനങ്ങളും അടക്കം നിയോഗിച്ചിട്ടുണ്ട്. പരുക്കേറ്റ 109 പേരെയാണ് വ്യോമ മാർഗം രക്ഷപ്പെടുത്തിയത്. അപകടത്തെക്കുറിച്ചും രക്ഷാപ്രവർത്തനത്തെക്കുറിച്ചും വിലയിരുത്താനായി ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഇന്നലെ യോഗം വിളിച്ചിരുന്നു.

എന്നാൽ അമർനാഥിൽ ഉണ്ടായത് മേഘവിസ്ഫോടനം അല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഗുഹാക്ഷേത്രത്തിനു സമീപമുള്ള മലകളിൽ വെള്ളിയാഴ്ച വൈകുന്നേരം 4.30 നും 6.30 നും ഇടയിൽ രേഖപ്പെടുത്തിയത് 31 മില്ലിമീറ്റർ മഴയാണ്. ഒരു മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്റർ മഴയെങ്കിലും ലഭിച്ചാലേ മേഘസ്ഫോടനമായി കണക്കാക്കാനാകൂ എന്ന് കാലാവസ്ഥാ വകുപ്പു ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര വിശദീകരിച്ചു.

അതേസമയം അപകടത്തെ കുറിച്ച് അന്വേഷണം വേണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. അപകടകരമായ സ്ഥലത്ത് ടെൻറുകൾ അനുവദിക്കപ്പെട്ടതിൽ അന്വേഷണം വേണം.അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സഹായ ധനം പ്രഖ്യാപിക്കണമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.ഇതിനിടെ ഹിമാചലിലെ കുളുവിലും കനത്ത മഴയെ തുടർന്ന് വെള്ളം പൊങ്ങിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News