Arrest: മാരക മയക്കുമരുന്നുമായി നാലു യുവാക്കൾ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി നാലു യുവാക്കൾ കണ്ണൂർ(kannur) കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ അറസ്റ്റിലായി(arrest). മാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ 11 ഗ്രാമും,250 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നുമാണ് യുവാക്കൾ എത്തിയത്.

മയക്കുമരുന്നുകളുമായി ബാംഗ്ലൂരിൽ നിന്നു വരികയായിരുന്ന കോഴിക്കോട് അഴിയൂർ സ്വദേശി എം ഷഹീദ്,കണ്ണൂർ ചൊക്ലി സ്വദേശി എം,മുസമ്മിൽ,പാനൂർ താഴെ പൂക്കോം സ്വദേശി അഫ്സൽ സി.കെ. തില്ലങ്കേരി കാവുംപടി സ്വദേശി അഫ്സൽ സി. എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്നും കഞ്ചാവും കണ്ടെത്തിയത്.അതി മാരക മയക്ക് മരുന്നാണ് മെത്താഫിറ്റാമിൻ. 2 ഗ്രാം മെത്താഫിറ്റാമിൻ കൈവശം വയ്ക്കുന്നതു തന്നെ ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്.

എക്സൈസ് ഇൻസ്പെക്ടർ ബി.അനുബാബുവും സംഘവുമാണ് മയക്ക് മരുന്ന് പിടികൂടിയത്. മയക്കുമരുന്നു കടത്താൻ ഉപയോഗിച്ച KA 01 MV 6164 നമ്പർ ഫോക്സ് വാഗൺ കാർ, മൊബൈൽ ഫോൺ, ഒ സി ബി പേപ്പർ തുടങ്ങിയവ കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്തതിൽ ലഹരി കടത്ത് സംഘങ്ങളെ കുറിച്ച നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here