K Satchidanandan: സാംസ്‌ക്കാരിക ബഹുസ്വരതക്ക് എതിരായ നീക്കങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണ്: കെ സച്ചിദാനന്ദന്‍

സാംസ്‌ക്കാരിക ബഹുസ്വരതക്ക് എതിരായ നീക്കങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍(K Satchidanandan). പ്രതിപക്ഷ അനിവാര്യത ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. മൂന്നാമത് ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം കോഴിക്കോട്(Kozhikode) നടന്ന ചടങ്ങില്‍ സംവിധായകന്‍ കെ പി കുമാരന്‍ ഏറ്റുവാങ്ങി.

ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതയും വെല്ലുവിളികളും ‘എന്ന വിഷയത്തിലായിരുന്നു ചിന്ത രവീന്ദ്രന്‍ സ്മാരക പ്രഭാഷണം. ഇന്ത്യ എന്ന ആശയത്തിന്റെ അടിത്തറ ബഹുസ്വരതയാണെന്ന് കവി കെ സച്ചിദാനന്ദന്‍ പറഞ്ഞു. വൈവിധ്യം വെല്ലുവിളിക്കപ്പെടുന്ന ഘട്ടമാണിത്. എല്ലാ അഭിപ്രായ വ്യത്യാസ ങ്ങളും ഗൂഢാലോചന എന്ന് കാണുന്നു. ദേശീയവാദി അല്ല ദേശസ്‌നേഹി ആകാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.

മൂന്നാമത് ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം കെ പി കുമാരന് സച്ചിദാനന്ദന്‍ സമ്മാനിച്ചു. സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കോഴിക്കോടന്‍ സൗഹൃദത്തിലേക്ക് തന്നെ നയിച്ചത് രവിയാണെന്ന് കെ പി കുമാരന്‍ ഓര്‍ത്തു.

നവോത്ഥാന പ്രതിഭയായിരുന്നു രവീന്ദ്രനെന്ന് നിയുക്ത ചിന്ത രവീന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എന്‍ എസ് മാധവന്‍ അഭിപ്രായപ്പെട്ടു. പി സഖറിയയുടെ കാലത്തിന്റെ കുറിപ്പുകള്‍ എന്ന പുസ്തകം ചന്ദ്രിക രവീന്ദ്രന് നല്‍കി ചടങ്ങില്‍ പ്രകാശനം ചെയ്തു. രവീന്ദ്രന്റെ ഭാര്യ ചന്ദ്രിക, കുടുംബാംഗങ്ങള്‍, രവിയുടെ സുഹൃത്തുക്കള്‍ എന്നിവര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News