ദക്ഷിണാഫ്രിക്കയിൽ ബാറിലുണ്ടായ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് പരിക്കേറ്റു. ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജൊഹാനാസ്ബർഗിലെ സോവെറ്റോ നഗരത്തിൽ ഞായറാഴ്ച പുലർച്ചെ 12.30 ന് ആയിരുന്നു സംഭവം.
12 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. 11 പേരെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ ചികിത്സയിലിരിക്കെ മരിച്ചു.പുലർച്ചെ ബാറിലേക്ക് കടന്നുവന്ന തോക്കുധാരികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിനു ശേഷം ഇവർ വെളുത്ത മിനിബസിൽ രക്ഷപെട്ടു.ആക്രമണം നടത്താനുള്ള കാരണം വ്യക്തമല്ല. പരിക്കേറ്റ ഒൻപത് പേരുടെയും നിലഗുരുതരമാണ്. 19 നും 35 നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here