Kodancherry: കോടഞ്ചേരിയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയെ കണ്ടെത്തിയില്ല; തെരച്ചില്‍ പുരോഗമിക്കുന്നു

കോടഞ്ചേരി(Kodancherry) പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിക്കായി നേവി സംഘം നടത്തുന്ന തെരച്ചില്‍ പുരോഗമിക്കുന്നു. ചീഫ് ഡൈവിംഗ് തലവന്‍ അശോക് കുമാറിന്റെ നേതൃത്വത്തിലുളള ആറംഗ ഇന്ത്യന്‍ നേവി സംഘമാണ് പരിശോധന നടത്തുന്നത്. ഫയര്‍ ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, സ്‌കൂബ, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും 6 ദിവസമായി തുടരുന്ന തിരച്ചിലില്‍ പങ്കെടുക്കുന്നു.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഭാഗികമായി മാത്രമാണ് തിരച്ചില്‍ നടത്താനാവുന്നത്. ജൂലൈ നാലിനാണ് ഈസ്റ്റ് മലയമ്മ സ്വദേശിയായ 18 കാരന്‍ ഹുസ്‌നി മുബാറക്കിനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. പതങ്കയം വെള്ളച്ചാട്ടം കാണാന്‍ സുഹൃത്തിനൊപ്പം എത്തിയ ഹുസ്നി, പാറക്കല്ലിന് മുകളില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു.

നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ; സംസ്ഥാനത്ത് മഴ ശക്തമാകും

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.നാല് ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിങ്ങനെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുള്ളതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.മലയോര മേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ഇടുക്കി, കണ്ണൂർ, കാസർകോട് എന്നി ജില്ലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News