ഹരിയാനയിലും, ഗോവയിലും കോണ്‍ഗ്രസിന് തിരിച്ചടി.ഗോവയിൽ 11 എംഎൽഎമാരിൽ 10 എംഎൽഎമാരും ബിജെപിയിൽ ചേരും.എന്നാൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ അഭ്യൂഹമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റ വിശദീകരണം.കോണ്‍ഗ്രസ് വിളിച്ച യോഗത്തിൽ നിന്നും 3 എംഎൽഎമാർ വിട്ടുനിന്നതും നേതൃത്വത്തിൽ ആശയക്കുഴപ്പത്തിന് വഴിവെച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് മറിച്ച ഹരിയാന എംഎൽഎ കുൽദീപ് ബിഷ്ണോയിയും ബിജെപിയിൽ ചേരും.നാളെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് ഗോവയിൽ കോണ്‍ഗ്രസിന് വലിയ പ്രതിസന്ധി നേരിടുന്നത്.
11 എംഎൽഎമാരിൽ 10ഓളം എംഎൽഎമാർ ബിജെപിയുമായി ബന്ധപ്പെട്ടന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ.പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്.എന്നാൽ ഇതൊക്കെ അഭ്യൂഹങ്ങൾ മാത്രമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചത്.
അതേ സമയം കോണ്‍ഗ്രസ് വിളിച്ച യോഗത്തിൽ 3 എംഎൽമാർ വിട്ടു നിന്നതും നേതൃത്വത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.അതിനിടെ ഹരിയാന എംഎൽഎ കുൽദീപ് ബിഷ്ണോയിയും ബിജെപിയിലേക്ക് ചേക്കേറുന്നു.
രാജ്യസഭ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ബി.ജെ.പിക്ക് വോട്ടുമറിച്ചതിന്റെ പേരിൽ കുൽദീപ് ബിഷ്ണോയിയെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു .പ്രവർത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് കൂടിയായിരുന്നു കുൽദീപ് ബിഷ്ണോയ്.പുറത്താക്കൽ നടപടിയെ തുടർന്നാണ് കുല്‍ദീപിന്റെ ബിജെപി പ്രവേശനം.അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി കുൽദീപ് കൂടിക്കാഴ്ച നടത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here