Monkey : ‘തമാശ കാര്യമായി’, മുള്ളന്‍ പന്നിയെ ചുമ്മാ തോണ്ടി; കുരങ്ങന് സംഭവിച്ചത് കാണണോ ?

വന്യമൃഗങ്ങളുടെ വീഡിയോകള്‍ക്ക് ഓരോ ദിവസം കഴിയുന്തോറും കാഴ്ചക്കാര്‍ വര്‍ധിച്ചുവരികയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്നത്.

മൃഗശാലയിലെ കുരങ്ങനും മുള്ളന്‍പന്നിയുമാണ് ദൃശ്യത്തിലുള്ളത്. കൗതുകം തോന്നിയാല്‍ എന്തു സാധനവും അടുത്തുചെന്നു സൂക്ഷ്മമായി നിരീക്ഷിക്കുന്ന സ്വഭാവം കുരങ്ങനുണ്ട്. കുരങ്ങന്റെ ഈ കൗതുകം അബദ്ധത്തില്‍ കലാശിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.മരച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്നു മുള്ളന്‍ പന്നിയുടെ സമീപത്തേക്കാണ് കുരങ്ങനെത്തിയത്. അല്‍പം അകലെയിരുന്ന് നിരീക്ഷിച്ച കുരങ്ങന്‍ മുള്ളന്‍പന്നിയെ കൈനീട്ടി തൊടാന്‍ ശ്രമിച്ചതാണ് വിനയായത്. കുരങ്ങന്‍ ആക്രമിക്കാനെത്തിയതാണ് എന്ന് കരുതിയ മുള്ളന്‍പന്നി കനത്ത പ്രത്യാക്രമണമാണ് നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News