Dheeraj murder: ധീരജ് വധം; കെ സുധാകരന്‍ പുലഭ്യം പറയുന്നത് കലാപ ശ്രമത്തിന് വേണ്ടിയെന്ന് സി വി വര്‍ഗീസ്

ധീരജ് വധത്തില്‍(Dheeraj murder) കെ സുധാകരന്‍(K Sudhakaran) പുലഭ്യം പറയുന്നത് കലാപ ശ്രമത്തിന് വേണ്ടി ആണെന്ന് സിപിഐ എം(CPIM) ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്(C V Varghese). രക്തസാക്ഷിത്വത്തെ അപമാനിച്ചാല്‍ സി പി ഐ എം പ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മരോഷം ഉണ്ടാകുമെന്ന് സുധാകരനറിയാം. അത് സംഘര്‍ഷത്തിലേക്ക് എത്തിക്കുവാനാണ് ഗൂഢശ്രമം നടത്തുന്നത്. ധീരജ് വധത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിരന്തരമായി നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും സി. വി വര്‍ഗീസ് പറഞ്ഞു.

‘ന്യായീകരണവുമായി ആരും നിക്കണ്ട,അവന്‍ അത് ചെയ്തതാണ്’; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിലെ പീഡനത്തില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ വെളിപ്പെടുത്തല്‍

യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിലെ പീഡന പരാതി നേതൃത്വം ഇടപെട്ട് മുക്കിയത് തന്നെ.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് എസ് എം ബാലുവിൻറെ ഓഡിയോ സംഭാഷണം പുറത്തുവന്നു. യുവതി പരാതി പിൻവലിച്ചത് സംഘടനയ്ക്ക് വേണ്ടിയെന്നും വലിയ ത്യാഗമാണ് പരാതിക്കാരി ചെയ്തത് എന്നും എസ് എം ബാലുവിൻറെ ശബ്ദ സംഭാഷണം.

‘ന്യായീകരണവുമായി ആരും നിക്കണ്ട, അവൻ അത് ചെയ്തതാണ്’ എന്ന് കോൺഗ്രസ് നേതാവ് എസ് എം ബാലു തന്നെ സ്ഥിരീകരിച്ചു.’പെൺകുട്ടി പാർട്ടിക്കു വേണ്ടി ത്യാഗം ചെയ്യുകയാണ്’,’യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിക്കും പരാതി ലഭിച്ചിരുന്നു’,ദേശീയ സെക്രട്ടറി തന്നെ വിളിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയെന്നും എസ് എം ബാലു പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News