K Sudhakaran: ധീരജിന്റെ രക്തസാക്ഷിത്വം ഇരന്നുവാങ്ങിയതെന്ന ആക്ഷേപപരാമര്‍ശം ആവര്‍ത്തിച്ച് കെ സുധാകരന്‍

ധീരജിന്റെ(Dheeraj murder) രക്തസാക്ഷിത്വം ഇരന്നുവാങ്ങിയതെന്ന ആക്ഷേപപരാമര്‍ശം ആവര്‍ത്തിച്ച് കെ സുധാകരന്‍(K Sudhakaran). കൊലപാതകിയെ ന്യായീകരിച്ച് സംസാരിക്കുന്നതിനിടെയാണ് ഇടുക്കി എഞ്ചിനീറിയങ് കോളേജില്‍ കോണ്‍ഗ്രസ്സ് ഗുണ്ടകള്‍ കൊലപ്പെടുത്തിയ ധീരജിന്റെ രക്തസാക്ഷിത്വത്തെ സുധാകരന്‍ ആക്ഷേപിച്ചത്.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജിന്റെ നിഷ്ടൂര കൊലപാതകത്തിന് ശേഷവും കോണ്‍ഗ്രസ്സ് നേതാക്കള്‍ ആക്ഷേപം തുടരുകയാണ്. ഇരന്നുവാങ്ങിയ മരണമെന്ന് കൊലപാതകത്തിന് പിന്നാലെ ആക്ഷേപിച്ച കെ സുധാകരന്‍ ഇന്ന് വീണ്ടും പ്രസ്താവന ആവര്‍ത്തിച്ചു. കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് നിഖില്‍ പൈലിയെ ന്യായീകരിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം.

സുധാകരന് മറുപടിയുമായി സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ് രംഗത്തെത്തി. രക്തസാക്ഷിത്വത്തിനെതിരെ പുലഭ്യം പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് കലാപം ഉണ്ടാക്കാനാണ് സുധാകരന്റെ ശ്രമമെന്ന് സി വി വര്‍ഗ്ഗീസ് കുറ്റപ്പെടുത്തി

നിരന്തരമായ ആക്ഷേപങ്ങളില്‍ മനം നൊന്ത് ധീരജിന്റെ കുടുംബം അടുത്ത ദിവസം രംഗത്തെത്തിയിരുന്നു. മകന്‍ നഷ്ടപ്പെട്ട കുടുംബത്തിന്റെ വേദന പോലും മനസ്സിലാക്കാന്‍ തയ്യാറാകാതെ നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ് കെ പി സി സി അധ്യക്ഷന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News