Snake : ഇരട്ടത്തലയുള്ള പാമ്പ് ; ചിത്രം വൈറൽ

ഇരട്ടത്തലയുള്ള പാമ്പിനെ കണ്ടിട്ടുണ്ടോ ? പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. പിന്നെയല്ലേ ഇരട്ടത്തല പാമ്പ് .പാമ്പുമായി ബന്ധപ്പെട്ട നിരവധി ദൃശ്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ ഇരട്ടത്തലയുള്ള പാമ്പിന്റെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പ് പിടിത്ത വിദഗ്ധന്‍ നിക്ക് ഇവാന്‍സ് ആണ് ചിത്രം പങ്കുവെച്ചത്. പൂന്തോട്ടത്തിലാണ് പാമ്പിനെ കണ്ടെത്തിയത്.

സതേണ്‍ ബ്രൗണ്‍ വിഭാഗത്തില്‍പ്പെട്ടതാണ് പാമ്പ്. വിഷമില്ലാത്ത പാമ്പായതിനാല്‍ അപകടകാരിയല്ല. പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കൗതുകം ജനിപ്പിച്ചതായി നിക്ക് ഇവാന്‍സ് പറയുന്നു. തലയും ഉടലും വ്യത്യസ്ത ദിശയില്‍ നീങ്ങാന്‍ ശ്രമിക്കുന്നതാണ് കൗതുകം തോന്നിപ്പിച്ചതെന്നും ഇവാന്‍സ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News