
ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട വെങ്കലം നേടിയ 80കാരനായ മുന്‍ എംഎല്‍എ എം ജെ ജേക്കബിനെM J Jacob) അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). സഖാവെ, വയസ് വെറും നമ്പര്‍ മാത്രമാണെന്ന് എല്ലാവരും പറയാറുണ്ടത്. അങ്ങ് അത് തെളിയിച്ചു. സഖാവ് എംജെ നമ്മുടെ അഭിമാനമാണെന്നും മന്ത്രി ഫേസ്ബുക്കില്‍(Facebook) കുറിച്ചു.
സിപിഐഎം നേതാവ് ഫിന്‍ലന്‍ഡിലെ മെഡലുമായി നില്‍ക്കുന്ന ചിത്രവും മന്ത്രി പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച 200, 800 മീറ്റര്‍ ഹര്‍ഡില്‍സ് വിഭാഗങ്ങളിലാണ് പിറവം മുന്‍ എംഎല്‍എ മെഡലുകള്‍ നേടിയത്. മുന്‍പും അത്ലറ്റിക്സില്‍ ഒട്ടെറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള പൊതുപ്രവര്‍ത്തകനാണ് എം ജെ ജേക്കബ്. ഏഷ്യ, ചൈന, ജപ്പാന്‍ സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നടന്ന മാസ്റ്റേഴ്സ് ഏഷ്യന്‍ മീറ്റിലും ഓസ്ട്രേലിയ, ഫ്രാന്‍സ്, സ്പെയിന്‍ എന്നിവിടങ്ങളില്‍ നടന്ന ലോകമീറ്റിലും സ്വര്‍ണം നേടിയിട്ടുണ്ട്.
മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
സഖാവെ…
വയസ് വെറും നമ്പര്‍ മാത്രമാണെന്ന് എല്ലാവരും പറയാറുണ്ട്. അങ്ങത് തെളിയിച്ചു.
‘പിറവം മുന്‍ MLA സ. എം ജെ ജേക്കബ്
ഫിന്‍ലാന്റില്‍ നടന്ന ലോക മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. മത്സരിച്ച 200 മീ. ഹര്‍ഡില്‍സിലും 800 മീ. ഹര്‍ഡില്‍സിലും വെങ്കലം നേടി.’
സ. എം ജെ നമ്മുടെ അഭിമാനം..കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here