Udaipur murder: ഉദയ്പൂര്‍ കൊലപാതകം; NIA ഏഴാമത്തെ അറസ്റ്റ് രേഖപ്പെടുത്തി

ഉദയ്പൂര്‍ കൊലപാതകത്തില്‍ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ഫര്‍ഹാദ് മുഹമ്മദ് ഷെയ്ഖ് ആണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട ഏഴാമത്തെ അറസ്റ്റ് ആണ്. രണ്ട് പ്രധാന പ്രതികളിലൊരാളായ റിയാസ് അക്തരിയുടെ അടുത്ത കൂട്ടാളിയായ ഇയാള്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ സജീവമായി പങ്കെടുത്തതായും എന്‍ഐഎ പറഞ്ഞു. എന്നാല്‍ നേരിട്ടുള്ള ഭീകര ബന്ധത്തിന് തെളിവില്ലെന്നും ഭീകരസംഘടനകളില്‍ ആകൃഷ്ടരായവരാണ് പ്രതികളെന്നുമാണ് എന്‍ഐഎയുടെ നിഗമനം.

കോടതിയലക്ഷ്യക്കേസ്; വിജയ് മല്യയുടെ ശിക്ഷ നാളെ സുപ്രീം കോടതി പ്രഖ്യാപിക്കും

കോടതിയലക്ഷ്യക്കേസില്‍ മദ്യവ്യവസായി വിജയ് മല്യയുടെ(Vijay Mallya) ശിക്ഷ നാളെ സുപ്രീം കോടതി(Supreme court) പ്രഖ്യാപിക്കും. കോടതി കേസില്‍ പരമാവധി ആറുമാസം വരെയാണ് ശിക്ഷ ലഭിക്കുക. കോടതി ഉത്തരവുകള്‍ ലംഘിച്ച് 2017 ല്‍ മല്യ തന്റെ മക്കള്‍ക്ക് സ്വത്തു കൈമാറി എന്ന കേസിലാണ് സുപ്രീംകോടതി നാളെ ശിക്ഷ പ്രഖ്യാപിക്കുന്നത്.

സംഘടിതവും ഏകോപിതവുമായ സൈബര്‍ ആക്രമണങ്ങള്‍ ദേശസുരക്ഷക്ക് ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഘടിതമായ സൈബര്‍ ആക്രമണങ്ങളെ നേരിടാന്‍ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കാനും ഇതു തടയാനുള്ള തന്ത്രം മെനയാനും അമിത് ഷാ നിര്‍ദേശം നല്‍കുകയും ചെയ്തു.

അവശ്യസാധനങ്ങളുടെ വിലവര്‍ധനവിനെതിരെ അസമില്‍ പ്രതിഷേധിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശിവന്റെ വേഷം ധരിച്ചായിരുന്നു ബിരിഞ്ചി ബോറ എന്ന യുവാവിന്റെ പരിഹാസരൂപേണയുള്ള പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ശ്രീലങ്കക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.പ്രതിസന്ധി ശ്രീലങ്ക മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. പഞ്ചാബിലെ ജലന്ധറില്‍ നടന്ന റെയ്ഡില്‍ 805 ഗ്രാം ഹെറോയിനും 83,400 രൂപയുടെ കള്ളപ്പണവും പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ ജലന്ധര്‍ റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കിംഗ്ര ചൊവാല ഗ്രാമത്തിലാണ് സംഭവം. ആറ് പേരെ അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News