Falooda : കിടിലൻ രുചിയിൽ റോയൽ ഫലൂദ ഇനി വീട്ടിൽ റെഡി ആക്കാം

വേണ്ട ചേരുവകൾ

1. പഞ്ചസാര – രണ്ടു വലിയ സ്പൂൺ

വെള്ളം – രണ്ടു വലിയ സ്പൂൺ

2. മാമ്പഴം, ആപ്പിൾ, പഴം, കിവി എല്ലാം ചെറിയ കഷണങ്ങളാക്കിയത് – ഒരു കപ്പ്

3. ഫലൂഡ സേവ്/വെർമിസെല്ലി – അരക്കപ്പ്

വെള്ളം – ഒന്നേകാൽ കപ്പ്

4. പാൽ – ഒരു കപ്പ്

5. കണ്ടൻസ്ഡ് മിൽക്ക് – കാൽ കപ്പ്

പഞ്ചസാര – ഒന്നര വലിയ സ്പൂൺ

കുങ്കുമപ്പൂവ് – നാലു നാര്

6. സബ്ജ/ബേസിൽ സീഡ് – ഒരു ചെറിയ സ്പൂൺ

7. കശുവണ്ടി, പിസ്ത, ബദാം എന്നിവ നുറുക്കിയത് – എല്ലാം കൂടി കാൽ കപ്പ്

8. ഐസ്ക്രീം – നാലു സ്കൂപ്പ്

9. റോസ് സിറപ്പ് – ഒന്നര ചെറിയ സ്പൂണ്‍

10. കോൺഫ്ളേക്സ് – രണ്ടു വലിയ സ്പൂൺ

11. സ്ട്രോബെറി ക്രഷ് – രണ്ടു വലിയ സ്പൂൺ

12. ടൂട്ടിഫ്രൂട്ടി – ഒരു വലിയ സ്പൂൺ

13. ചെറി – രണ്ട്

പാകം ചെയ്യുന്ന വിധം

∙ പഞ്ചസാര വെള്ളം ചേർത്തു തിളപ്പിച്ച് ഉരുകുമ്പോൾ ഏതാനും തുള്ളി നാരങ്ങാനീരു ചേർത്തിളക്കി വാങ്ങി ചൂടാറാൻ വയ്ക്കുക. ഈ സിറപ്പ് ഫ്രൂട്സിൽ ചേർത്തിളക്കി ഫ്രിജിൽ വയ്ക്കുക.

∙ ഫലൂഡ സേവ്/വെർമിസെല്ലി വെള്ളം ചേർത്തു വേവിച്ചൂറ്റി വയ്ക്കണം.

∙ പാൽ തിളപ്പിച്ച് പകുതിയായി വറ്റിച്ച ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങി വയ്ക്കുക.

∙ ബേസിൽ സീഡ്സ് ഒരു ബൗള്‍ വെള്ളത്തിൽ കുതിർത്തു വീർത്തു വരുമ്പോൾ ഊറ്റി മാറ്റി വയ്ക്കുക.

∙ ഫലൂഡ സെറ്റ് ചെയ്യാൻ ആദ്യം റോസ് സിറപ്പ് അല്‍പം ഒഴിച്ച ശേഷം സേവും പാല്‍മിശ്രിതവും യോജിപ്പിച്ചതു നിരത്തി, മുകളിൽ ഫ്രൂട്സ്, ബേസിൽ സീഡ്സ്, നട്സ് ഐസ്ക്രീം, റോസ് സിറപ്പ്, എന്നിവ നിരത്തുക. ഇതിനു മുകളിൽ സ്ട്രോബെറി ക്രഷ് നിരത്തിയ ശേഷം വീണ്ടും ഇതേ പോലെ ലെയർ ചെയ്യണം.

∙ മുകളിൽ ഐസ്ക്രീം വച്ച് ടൂട്ടിഫ്രൂട്ടിയും നട്‌സും കോൺഫ്ളേക്സും വിതറി ചെറി വച്ച് അലങ്കരിച്ച് ഉടൻ വിളമ്പണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News