ജോലിക്കിടയില്‍ അപകടത്തില്‍ മരിച്ച CRPF ജവാന് നാടിന്റെ യാത്രാമൊഴി; അനുശോചനം അര്‍പ്പിച്ച് മന്ത്രി ജെ ചിഞ്ചുറാണി

ഛത്തീസ്ഗഢിലെ കോര്‍ബാ ജില്ലയില്‍ നക്‌സലൈറ്റ് ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങിവരവേ ബിജാപൂരിനടത്ത് നദി മുറിച്ചുകടക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ സി.ആര്‍.പി.എഫ്(CRPF) ജവാന്‍ ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് സൂരജിന്റെ മൃതദേഹം സംസ്‌ക്കരിച്ചു.

ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരം(Thiruvananthapuram) പള്ളിപ്പുറം സി.ആര്‍.പി.എഫ് ഗ്രൂപ്പിലെ കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം രാവിലെ വിലാപയാത്രയോടെ പതാരം ശാന്തിനികേതന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, മുന്‍ എം.പി കെ.സോമപ്രസാദ്, സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് 10.30ന് മൃതശരീരം വീട്ടിലെത്തിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും(J Chinchurani) ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം ആര്‍.ബീനാറാണിയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.തുടര്‍ന്ന് 12.30ന് സി.ആആര്‍.പി.എഫ് ജവാന്മാരുടെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News