V Sivankutty: കേരളപാഠാവലി ചരിത്ര പുസ്തകങ്ങളില്‍ നിന്ന് ചാവറയച്ചനെ ഒഴിവാക്കിയെന്നത് വാസ്തവ വിരുദ്ധം: മന്ത്രി വി ശിവന്‍കുട്ടി

കേരളപാഠാവലി ചരിത്ര പുസ്തകങ്ങളില്‍ നിന്ന് ചാവറയച്ചനെ ഒഴിവാക്കി എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). കേരളത്തിന്റെ നവോത്ഥാന നായകന്മാരെയെല്ലാം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2007 ലെ സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായും 2013 ല്‍ പുതുക്കിയതുമായ പാഠപുസ്തകങ്ങളാണ് കേരളത്തില്‍ ഇപ്പോഴും ഉപയോഗിക്കുന്നത്.

സംസ്ഥാനത്തെ പാഠ്യപദ്ധതി പ്രീ പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ സമഗ്രമായി പരിഷ്‌ക്കരിക്കാന്‍ പോവുകയാണ്. ഇവിടെയും ജനാധിപത്യ മതനിരപേക്ഷ ഭരണഘടനാ മൂല്യങ്ങളും നവോത്ഥാന മൂല്യങ്ങളും ഉയര്‍ത്തി പിടിക്കുമെന്ന് ഇതിനകം തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം 1 ല്‍ ഭാഗം 2 ലും പന്ത്രണ്ടാം ക്ലാസില്‍ ഭാഗം 4ലും ചാവറയച്ചനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഈ ഭാഗങ്ങള്‍ ഒഴിവാക്കി എന്നുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News