S Jaishankar:സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍(S Jaishankar). നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളുണ്ടായെന്ന് വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന് മാത്രമല്ല, രാജ്യത്തിന് മൊത്തമായി നടക്കാന്‍ പാടില്ലാത്തത് നടന്നെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഏതൊരാള്‍ ആണെങ്കിലും നിയമത്തിന് വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും മന്ത്രി പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന് മാത്രമല്ല, രാജ്യത്തിന് മൊത്തമായി നടക്കാന്‍ പാടില്ലാത്തത് നടന്നെന്ന് അറിയാം. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലും വിദേശ രാജ്യത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിഷയം ആയതുകൊണ്ടും അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. സത്യം പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News