R. Sreelekha : നടിയെ ആക്രമിച്ച കേസ് ; ദിലീപിനെ അനുകൂലിച്ച് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ. കേസിലെ പ്രതി ദിലീപിനെ പിന്തുണച്ചുകൊണ്ടാണ് വെളിപ്പെടുത്തൽ . ദിലീപിനെതിരെ തെളിവില്ലാത്തതുകൊണ്ടാണ് പുതിയ കേസുമായി പൊലീസ് രംഗത്ത് വന്നത്.ദിലീപ് എന്ന വ്യക്തി അറിഞ്ഞോ അറിയാതെയോ ഈ കേസിൽ ഉൾപ്പെട്ടിട്ടില്ല. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവ് ഉണ്ടാക്കിയെന്നും ശ്രീലേഖയുടെ ആരോപണം.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളായ പൾസർ സുനിയും ദിലീപും ജയിലിൽ കഴിയുന്ന സമയത്ത് ജയിൽ ഡിജിപി ആയിരുന്ന ആർ ശ്രീലേഖ ഐ പി എസാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പൂർണ്ണമായും ദിലീപിനെ പിന്തുണയ്ക്കുന്നതാണ് യൂട്യൂബ് ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തൽ. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവ് ഉണ്ടാക്കിയെന്നാണ് ശ്രീലേഖയുടെ പ്രധാന ആരോപണം.

സാക്ഷികൾ കൂറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലെന്നും ശ്രീലേഖ ആരോപിക്കുന്നു. ജയിലിൽ നിന്ന് ദിലീപിന് കത്തയച്ചത് പൾസർ സുനിയല്ല, സഹതടവുകാരനാണ്.

കേസിലെ കൊട്ടേഷൻ കണ്ടെത്താൻ എന്തുകൊണ്ട് അന്വേഷണസംഘത്തിന് ആയില്ലെന്നും ശ്രീലേഖ ചോദിക്കുന്നു. കേസന്വേഷണം അതിൻറെ അവസാന ഘട്ടത്തിൽ എത്തി നിൽക്കേ മുൻ ഡിജിപി നടത്തിയ വെളിപ്പെടുത്തലിനെതിരെ പ്രതിഷേധവും ഉയർന്നു കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News