Vijay Mallya : കോടതി അലക്ഷ്യക്കേസിൽ വിജയ് മല്യയുടെ വിധി ഇന്ന്

കോടതി അലക്ഷ്യക്കേസിൽ മദ്യ വ്യവസായി വിജയ് മല്യയുടെ ശിക്ഷ സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും.ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരുടെ ബെഞ്ച് വിജയ് മല്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

ബ്രിട്ടനിലേക്ക് നാടുവിട്ട മല്യയുടെ അഭാവത്തിലാണ് കോടതി വാദം കേട്ടത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ കേസിൽ കോടതി ഉത്തരവ് ലംഘിച്ച് 2017 ൽ വിജയ് മല്യ മക്കൾക്ക് 40 ദശലക്ഷം ഡോളർ നൽകിയതിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

നൂപുർ ശർമ ഇന്ന് കൊൽക്കത്ത പൊലീസിന് മുൻപാകെ ഹാജരാകും

പ്രവാചക നിന്ദയിൽ നൂപുർ ശർമ ഇന്ന് കൊൽക്കത്ത പൊലീസിന് മുൻപാകെ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ രണ്ട് നോട്ടീസുകളും നൂപുർ ശർമ മടക്കി അയച്ചതിനെ തുടർന്ന് ഇവർക്കെതിരെ കൊൽക്കത്ത പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ജീവന് ഭീഷണി ഉള്ളതിനാൽ സമയം നീട്ടി നൽകാൻ നൂപുർ ശർമ ആവശ്യപ്പെട്ടിരുന്നു എങ്കിലും കൊൽക്കത്ത പൊലീസ് ഈ ആവശ്യം തള്ളി. ജീവന് ഭീഷണി ഉള്ളതായി കരുതുന്നില്ലെന്നും സമയം പാഴാക്കാതെ ജൂലൈ 11ന് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുമായിരുന്നു കൊൽക്കത്ത പൊലീസ് നൽകിയ മറുപടി. ഇതിനിടെ നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News