Copa America : കോപ്പ അമേരിക്ക ; അർജൻറീനയെ തകർത്ത് ബ്രസീൽ വനിതകളുടെ പടയോട്ടം

കോപ്പ അമേരിക്ക ഫുട്ബോളിൽ പരമ്പരാഗത വൈരികളായ അർജൻറീനയെ തകർത്താണ് ബ്രസീൽ വനിതകളുടെ പടയോട്ടം.കൊളംബിയയാണ് കോപ്പ അമേരിക്കയ്ക്ക് ആതിഥ്യമരുളുന്നത്.

കോപ്പ അമേരിക്ക വനിതാ ഫുട്ബോളിന്റെ 8 എഡിഷനുകളിൽ 7 വട്ടവും കിരീടം ബ്രസീലിനായിരുന്നു. ബിഗ്രൂപ്പിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയെ ഗോൾ മഴയിൽ മുക്കി മഞ്ഞക്കിളികൾ ജൈത്രയാത്ര ആരംഭിച്ചു കഴിഞ്ഞു.

രണ്ടു ഗോൾ നേടിയ അഡ്രിയാനയായിരുന്നു മത്സരത്തിൽ കാനറി വനിതകളുടെ വിജയശിൽപി.ബി ഗ്രൂപ്പിൽ ഉറുഗ്വേ, വെനസ്വേല, പെറു ടീമുകളെയാണ് ബ്രസീലിന് ഗ്രൂപ്പ് ഘട്ടത്തിൽ നേരിടേണ്ടത്. 10 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെൻറിൽ സെമി പോരാട്ടങ്ങൾ ഈ മാസം 26 നടക്കും. ജൂലൈ 31 നാണ് കിരീടപ്പോരാട്ടം.

വിംബിൾഡൺ പുരുഷ സിംഗിൾസിൽ കിരീടം നൊവാക് ജോക്കോവിച്ചിന്‌

വിംബിൾഡൺ പുരുഷ സിംഗിൾസിൽ കിരീടം നൊവാക് ജോക്കോവിച്ചിന്‌.ഫൈനലിൽ ഓസ്‌ട്രേലിയൻ താരം നിക്ക് കിർഗിയോസിനെ പരാജയപ്പെടുത്തിയാണ് ജോക്കോ ചാമ്പ്യനായത്‌.

പുരുഷ സിംഗിൾസിലെ ആദ്യ ഗ്രാൻസ്‌ലാം കിരീട ലക്ഷ്യമിട്ടാണ് നിക്ക് കിർഗിയോസ് കളത്തിലിറങ്ങിയത്. ആദ്യ സെറ്റ് നേടിയെങ്കിലും ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരനായ ജോക്കോവിച്ചിനു മുന്നിൽ 40–ാം റാങ്കുകാരനായ കിർഗിയോസിന് അടിപതറുകയായിരുന്നു.

നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുക്കമാണ് ജോക്കോവിച്ചിന്റെ വിജയം, ജോക്കോയുടെ 21-ാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. വിംബിൾഡണിലെ ഏഴാം കിരീടവും. ഇതോടെ കിരീടനേട്ടത്തിൽ പീറ്റ് സംപ്രസിനൊപ്പമെത്തിയിരിക്കുകയാണ് സെർബിയൻ ഇതിഹാസം.

ആദ്യസെറ്റ് നഷ്ടമായതോടെ തിരിച്ചടിച്ച ജോക്കോവിച്ച് പിന്നീട് തുടർച്ചയായി മൂന്നു സെറ്റുകൾ നേടി മത്സരം സ്വന്തമാക്കി. രണ്ടാം സെറ്റ് 6-3 നും മൂന്നാമത്തെ സെറ്റ് 6-4 നുമാണ് ജോക്കോവിച്ച് നേടിയത്.

അനുഭവസമ്പത്തും കിർഗിയോസിന്റെ പിഴവുകളും ഉപയോഗപെടുത്തിയ ജോക്കോ. വിംബിൾഡണിലെ പുൽക്കോർട്ടിൽ എതിരാളികളില്ലാത്ത രാജാവാണ് താനെന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News