Ranveer Singh : ഷാരൂഖ് ഖാന്റെ അയൽക്കാരനായി രൺവീർ സിംഗ് ; മുംബൈയിലെ പുതിയ വീടിനായി ചിലവിടുന്നത് 119 കോടി രൂപ

ബോളിവുഡ് നടൻ രൺവീർ സിംഗ് മുംബൈയിൽ പുതിയ വീട് വാങ്ങി.ബാന്ദ്രയിലെ ബാൻഡ്സ്റ്റാൻഡിൽ അറബിക്കടലിനെ അഭിമുഖീകരിക്കുന്ന വീട് സ്വന്തമാക്കിയ രൺവീർ ഇതോടെ ഷാരൂഖ് ഖാന്റെ അയൽക്കാരനായി മാറും.

119 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് കരാറിലാണ് രൺവീർ സിങ്ങും പിതാവ് ജഗ് ജീത് സുന്ദർസിങ് ഭവ്നാനിയും ഒപ്പുവെച്ചത്. ഇവരുടെ ഉടമസ്ഥതയിലുള്ള ഓ ഫൈവ് ഓ മീഡിയ വർക്ക്സ് എൽഎൽപിയുടെ (Oh Five Oh Media Works LLP) പേരിലാണ് വീട് വാങ്ങുന്നത്. ഇനോം നാഗ്പാൽ റീയൽറ്റിയാണ് (Enorm Nagpal Realty LLP) വിൽപ്പനക്കാർ.

1,300 ചതുരശ്ര അടി ഡെക്ക് ഒഴികെ, 11,266 ചതുരശ്ര അടിയാണ് കാർപെറ്റ് ഏരിയ. കൂടാതെ കെട്ടിടത്തിൽ 19 പാർക്കിങ് സൗകര്യവും ഉടമകൾക്ക് ലഭിക്കും. ചതുരശ്ര അടിക്ക് 1.05 ലക്ഷം രൂപയാണ് വില കണക്കാക്കിയിരിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടിക്ക് 7.13 കോടി രൂപയും ക്വാഡ്രാപ്ലെക്‌സിന് 118.94 കോടി രൂപയും നൽകിയതായാണ് റിപ്പോർട്ട്.

ബാൻഡ്‌സ്റ്റാൻഡിൽ ഉണ്ടായിരുന്ന പഴയ കെട്ടിടമാണ് ഇപ്പോൾ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. സാഗർ രേഷം കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ 16 മുതൽ 19 വരെ നിലകളാണ് താരം സ്വന്തമാക്കിയത്. താഴത്തെ നിലകൾ നിലവിലുള്ള താമസക്കാർ കൈവശപ്പെടുത്തും.

ബോംബേ ടാക്കീസ്, പത്മാവത്, ബാൻഡ് ബാജാ ബാറാത്ത്, ബജിറാവ് മസ്താനി, ഗുണ്ടേ, രാംലീല തുടങ്ങി ഒരു ഡസനിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രൺവീറിന്റെ മൂന്ന് ചിത്രങ്ങൾ മാത്രമാണ് സൂപ്പർ ഹിറ്റ് പട്ടികയിൽ ഉള്ളത്. പരസ്യ ചിത്രങ്ങളിലും സജീവമാണ് താരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News