CPIM : ഫാസിസത്തെ ചെറുക്കുന്നതിൽ സിപിഐഎമ്മിന്റെ പങ്ക് വലുത് : സാദിഖലി തങ്ങൾ

സിപിഐഎമ്മിനെ പ്രകീർത്തിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.ഫാസിസത്തെ ചെറുക്കുന്നതിൽ സി പി ഐ എമ്മിന്റെ പങ്ക് വലുതെന്ന് സാദിഖലി തങ്ങൾ .ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യവും ശക്തമായ ന്യൂനപക്ഷ സമുദായങ്ങൾ ഉള്ളതുകൊണ്ടുമാണ് കേരളത്തിൽ കാവിയെ ചെറുക്കാനാകുന്നതെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാദിഖലി തങ്ങൾ വ്യക്തമാക്കി.

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിലപാട് വ്യക്തമാക്കുന്നത്.ഫാസിസത്തെ ചെറുക്കുന്നതിൽ സി പി ഐ എമ്മിന്റെ പങ്ക് വലുതാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു .

വർഗ്ഗീയ ശക്തികൾക്കെതിരെ സി പി ഐ എമ്മും ഇടതുപക്ഷവും അടിയുറച്ച നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യവും ശക്തമായ ന്യൂനപക്ഷ സമുദായങ്ങൾ ഉള്ളതുകൊണ്ടുമാണ് കേരളത്തിൽ കാവിയെ ചെറുക്കാനാകുന്നതെന്നും തങ്ങൾ പറഞ്ഞു.

സി പി ഐ എമ്മും കോൺഗ്രസും ഇല്ലാത്ത കേരളത്തിന്റെ അവസ്ഥ ദാരുണമായിരിക്കും.ഫാസിസത്തെ നേരിടാൻ എല്ലാ പാർട്ടികളുമുള്ള ജനാധിപത്യമാണ് വേണ്ടത്. എതിർപ്പ് ബി ജെ പിയോട് മാത്രമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കുന്നു . കേരളത്തിൽ ആർ എസ് എസ് – ബിജെപി വളർച്ചയ്ക്ക് തടയിടുന്നതിൽ സി പി ഐ എമ്മിന്റെ ഇടപെടൽ പ്രശംസനീയമാണെന്നും തങ്ങൾ പ്രതികരിക്കുന്നു.

ഒരേ മുന്നണിയിലുള്ള കോൺഗ്രസിനെ കുറിച്ചുള്ള അഭിപ്രായ പ്രകടനം സ്വാഭാവികമാണെങ്കിലും രാഷ്ട്രീയ എതിരാളിയായ സിപിഐ എം ഇല്ലാത്ത കേരളം വിനാശകരമാകുമെന്ന സാദിഖലി തങ്ങളുടെ തുറന്നു പറച്ചിൽ രാഷ്ട്രീയ നിരീക്ഷകരെ പോലും അദ്ഭുതപ്പെടുത്തുന്നുണ്ട്.അഭിമുഖത്തിൽ ഒരിടത്തും സി പി ഐ എമ്മിനെയോ ഇടതുപക്ഷത്തെയോ തള്ളിപ്പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News