R. Sreelekha : പദവിയോട് ചേർന്ന പ്രതികരണമല്ല ശ്രീലേഖ നടത്തിയത് : ദീദി ദാമോദരൻ

ശ്രീലേഖയുടെ ആരോപണത്തിന് പിന്നിൽ ആരെന്ന് വ്യക്തമെന്ന് ദീദി ദാമോദരൻ. പദവിയോട് ചേർന്ന പ്രതികരണമല്ല ശ്രീലേഖ നടത്തിയത്.

അതിജീവിതയുടെ പോരാട്ടം എളുപ്പമായിരുന്നില്ല. കോടതി അലക്ഷ്യമാകുന്നത് കൊണ്ട് മറ്റ് കാര്യങ്ങൾ പറയുന്നില്ലെന്നും പൊലീസിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ദീദി കോഴിക്കോട് പറഞ്ഞു.

“ശ്രീലേഖയുടേത് വെറും ആരോപണം മാത്രം” : ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ കേസിലെ പ്രതി നടൻ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ.

ശ്രീലേഖ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്തുകൊണ്ട് സർക്കാരിനെ അറിയിച്ചില്ലെന്നും ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധനയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ശ്രീലേഖയ്ക്ക് അജൻഡയുണ്ട്. ഉന്നയിച്ചത് ആരോപണം മാത്രമെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് ; ദിലീപിനെ അനുകൂലിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ

നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ. കേസിലെ പ്രതി ദിലീപിനെ പിന്തുണച്ചുകൊണ്ടാണ് വെളിപ്പെടുത്തൽ . ദിലീപിനെതിരെ തെളിവില്ലാത്തതുകൊണ്ടാണ് പുതിയ കേസുമായി പൊലീസ് രംഗത്ത് വന്നത്.

ദിലീപ് എന്ന വ്യക്തി അറിഞ്ഞോ അറിയാതെയോ ഈ കേസിൽ ഉൾപ്പെട്ടിട്ടില്ല.ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവ് ഉണ്ടാക്കിയെന്നും ശ്രീലേഖയുടെ ആരോപണം.നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളായ പൾസർ സുനിയും ദിലീപും ജയിലിൽ കഴിയുന്ന സമയത്ത് ജയിൽ ഡിജിപി ആയിരുന്ന ആർ ശ്രീലേഖ ഐ പി എസാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

പൂർണ്ണമായും ദിലീപിനെ പിന്തുണയ്ക്കുന്നതാണ് യൂട്യൂബ് ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തൽ. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവ് ഉണ്ടാക്കിയെന്നാണ് ശ്രീലേഖയുടെ പ്രധാന ആരോപണം.സാക്ഷികൾ കൂറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലെന്നും ശ്രീലേഖ ആരോപിക്കുന്നു.

ജയിലിൽ നിന്ന് ദിലീപിന് കത്തയച്ചത് പൾസർ സുനിയല്ല, സഹതടവുകാരനാണ്.കേസിലെ കൊട്ടേഷൻ കണ്ടെത്താൻ എന്തുകൊണ്ട് അന്വേഷണസംഘത്തിന് ആയില്ലെന്നും ശ്രീലേഖ ചോദിക്കുന്നു. കേസന്വേഷണം അതിൻറെ അവസാന ഘട്ടത്തിൽ എത്തി നിൽക്കേ മുൻ ഡിജിപി നടത്തിയ വെളിപ്പെടുത്തലിനെതിരെ പ്രതിഷേധവും ഉയർന്നു കഴിഞ്ഞു.

ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ നടിയുടെ കുടുംബം

നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ നടിയുടെ കുടുംബം.പറഞ്ഞുപോയ വാക്കുകളാൽ ജീവിച്ച് മരിക്കുകയാണ് ചിലരെന്ന് പരോക്ഷ വിമർശനം.
ന്യായീകരണ തൊഴിലാളികൾ ആയി എത്തുന്നവരോട് സഹതാപം മാത്രം.കാലങ്ങളായി അവർ കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒറ്റ പ്രസ്താവനകൊണ്ട് തകർന്നടിയുന്നത് എന്ന് അവർ അറിയുന്നില്ല.ഒരുപാട് മനുഷ്യരുടെ ഉള്ളിലാണ് ഇത്തരത്തിലുള്ളവർക്ക് മരണം സംഭവിക്കുന്നത്.

ഇത്തരം നിലപാട് എടുക്കുന്നവരുടെ വ്യക്തിത്വ ഹത്യക്ക് പകരം അതിനേക്കാൾ വിലമതിപ്പുള്ള പ്രലോഭനങ്ങളുണ്ടാകാം.ഇത്തരക്കാരോട് സഹതാപം മാത്രമാണുള്ളത്.ന്യായീകരണ പരമ്പരയിൽ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നുവെന്നും നടിയുടെ കുടുംബം.ഫേസ്ബുക്കിലൂടെയാണ് നടിയുടെ സഹോദരൻറെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News