മഹിളാ മോര്‍ച്ചാ നേതാവ് തൂങ്ങി മരിച്ച നിലയിൽ ; ആത്മഹത്യാക്കുറിപ്പിൽ ബിജെപി നേതാവിന്റെ പേര്

പാലക്കാട് മഹിളാമോർച്ചാ മണ്ഡലം ട്രഷറർ ശരണ്യയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ബിജെപി പ്രവർത്തകൻ പ്രജീവാണ് മരണത്തിനുകാരണമെന്ന ശരണ്യയുടെ ആത്മഹത്യാക്കുറിപ്പും പൊലിസ് കണ്ടെടുത്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് ശരണ്യയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി പ്രവർത്തകനായ പ്രജീവിന്റെ പേരെഴുതിയ ആത്മഹത്യാക്കുറിപ്പും പൊലിസ് വീട്ടിൽ നിന്ന് കണ്ടെടുത്തു.

പ്രജീവ് തന്നെ സ്‌നേഹം നടിച്ച് ചതിച്ചതായും ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാ കുറിപ്പിലുണ്ട്. മരിയ്ക്കുന്നതിന് മുമ്പ് പ്രജീവിനെ വീഡിയോ കോൾ ചെയ്തു. ശരണ്യയുടെ മൊബൈൽ ഫോൺ പൊലിസ് പരിശോധിച്ചു വരികയാണ്.സംഭവത്തിൽ ബന്ധുക്കൾ ബിജെപി നേതൃത്വത്തിന് പരാതി നൽകി.

ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെ പ്രജീവ് ഒളിവിൽപ്പോയി. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here