Amarnath Yatra : മോശം കാലാവസ്ഥ ; അമർനാഥ് തീർത്ഥ യാത്ര വീണ്ടും നിർത്തി വച്ചു

അമർ നാഥ് തീർത്ഥ യാത്ര വീണ്ടും നിർത്തി വച്ചു.മോശം കാലാവസ്ഥയെ തുടർന്നാണ് തീർത്ഥയാത്ര താൽക്കാലികമായി നിർത്തി വച്ചത്.ഗുഹാക്ഷേത്ര പ്രദേശത്ത് ശക്തമായ മഴ തുടരുന്നു.

ദുരന്തത്തെ തുടർന്ന് തടസ്സപ്പെട്ട തീർത്ഥ യാത്ര ഇന്ന് പുന:രാരംഭിച്ചു മണിക്കൂറുകള്‍ക്കകമാണ് വീണ്ടും നിർത്തി വച്ചത്.അമർനാഥ് ദുരന്തത്തിൽ ഇതുവരെ 16 പേർ മരിച്ചു. ഇനിയും 35ഓളം പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

16 എംഎൽഎമാരുടെ അയോഗ്യതാ നടപടികളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ്‌ ഷിൻഡെ ഉൾപ്പെടെ 16 എംഎൽഎമാരുടെ അയോഗ്യത നടപടികളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.അയോഗ്യതാ നടപടിക്കെതിരായ ഹര്‍ജികൾക്കൊപ്പം ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ഹര്‍ജികളും കോടതിയുടെ പരിഗണനക്ക് വരും.

ഏക്നാഥ് ഷിന്‍ഡേയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിയെ ചോദ്യംചെയ്ത് ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാർട്ടി ജനറൽ സെക്രട്ടറിയായ സുഭാഷ് ദേശായി ഹർജി ഫയൽ ചെയ്തത്.ജസ്റ്റിസ് സൂര്യകാന്ത് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News