R. Sreelekha : ശ്രീലേഖയ്ക്കെതിരെ പ്രോസിക്യൂഷൻ കോടതിയലക്ഷ്യ നടപടിയിലേക്ക്

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന വിവാദ അഭിപ്രായ പ്രകടനത്തില്‍ മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ പ്രോസിക്യൂഷൻ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും .വിചാരണ നടക്കുന്ന സമയത്ത് പ്രതി നിരപരാധിയാണെന്ന് പരസ്യമായി പറയുന്നത് കോടതിയ ലക്ഷ്യത്തിൻ്റെ പരിധിയിൽ വരുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവു നേടി ശ്രീലേഖയെ ചോദ്യം ചെയ്യുന്നതും പരിഗണനയിലുണ്ട്.

ശ്രീലേഖയുടെ ആരോപണങ്ങൾക്ക് പിന്നിൽ ദുരുദ്ദേശമുണ്ട് എന്ന നിഗമനത്തിലാണ് പ്രോസിക്യൂഷൻ . ഈ സാഹചര്യത്തിലാണ് കോടതിയ ലക്ഷ്യ നടപടിയിലേക്ക് നീങ്ങുന്നത്. വിചാരണ നടക്കുന്ന കേസിൽ പ്രതി നിരപരാധിയാണെന്ന് പരസ്യമായി പറയുന്നത് കോടതിയലക്ഷ്യമാണ്. മുൻ പോലീസ് ഉദ്യോഗസ്ഥയാകുമ്പോൾ അത് നീതിന്യായ വ്യവസ്ഥയിലുള്ള ഇടപെടലുമാകും.

കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കേണ്ടത് വിചാരണ കോടതിയാണ്. ഇക്കാര്യത്തിൽ ഉടൻ പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിക്കും. മാത്രവുമല്ല പോലീസ് സംവിധാനത്തിൻ്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണ് ആരോപണം. തെളിവുകൾ പോലീസ് കൃത്രിമമായി സൃഷ്ടിച്ചതാണ് എന്നതാണ് മുൻ ഡിജിപി ആരോപിക്കുന്ന ആരോപണം. ഈ ആരോപണം തെളിയിക്കാനുള്ള ബാധ്യത ആർ ശ്രീലേഖക്കുണ്ട്.

അന്വേഷണസംഘത്തിന് അവരെ ചോദ്യം ചെയ്യുകയോ മൊഴിയെടുക്കുകയോ ചെയ്യാം. ആരോപണത്തിന് തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ അന്വേഷണസംഘത്തിന് ആവശ്യപ്പെടാം . കോടതി മുഖേന കോടതിയലക്ഷ്യ നടപടിയും, അന്വേഷണസംഘം നേരിട്ടുള്ള ചോദ്യം ചെയ്യലും , രണ്ട് സാധ്യതകളാണ് പ്രോസിക്യൂഷൻ തേടുന്നത്. ഒരുപക്ഷേ ശ്രീലേഖ ഐപിഎസിന് രണ്ടും നേരിടേണ്ടി വന്നേക്കാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News