Deedi Damodaran: അതിജീവിത കടന്നുവന്ന വഴികളെക്കുറിച്ച് എന്തുകൊണ്ട് ശ്രീലേഖ പറയുന്നില്ല?: ദീദി ദാമോദരന്‍

പൊലീസിനെ ഇത്രയും മോശമായി അവതരിപ്പിച്ച് സാധാരണക്കാരുടെ വിശ്വാസം തകര്‍ക്കുന്നുണ്ടെങ്കില്‍ അതിനെതിരെ ബന്ധപ്പെട്ട വകുപ്പ് പ്രതികരിക്കണമെന്ന് ദീദി ദാമോദരന്‍(Deedi Damodaran) പറഞ്ഞു. പ്രതിയായ വ്യക്തിയുടെ മകളെക്കുറിച്ച് പറയുന്ന ശ്രീലേഖ(Srilekha) അതിജീവിത കടന്നുവന്ന വഴികളെ കുറിച്ച് എന്തുകൊണ്ട് പറയുന്നില്ലെന്ന് ദീദി ദാമോദരന്‍ ചോദിച്ചു.

‘ഫെമിനിസം ഒരു പേപ്പറായി ഞാന്‍ പഠിപ്പിക്കുന്നുണ്ട്. അതില്‍ ഇതിലും നല്ല ഉദാഹരണമില്ല. അധികാരത്തിലിരിക്കുന്ന എംപവേര്‍ഡ് സ്ത്രീ തന്നെ പേട്രിയാര്‍ക്കിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കാന്‍ പറ്റിയ ഉദാഹരണമാണ് ആര്‍ ശ്രീലേഖ. ഒരു പൊലീസ് ഉദ്യോഗസ്ഥയെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലൈംഗികമായി ഉപയോഗിക്കാന്‍ വിളിച്ചപ്പോള്‍ അവരെ ചില ഉപായങ്ങളെല്ലാം പറഞ്ഞ് തന്റെയൊപ്പം നിര്‍ത്തിയെന്നാണ് ആര്‍ ശ്രീലേഖ പറഞ്ഞത്.

ഒരു പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയായ ആര്‍ ശ്രീലേഖയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ അവര്‍ രാജിവച്ച് പോവുകയല്ലേ വേണ്ടത് ?’- ദീദി ദാമോദരന്‍ പറഞ്ഞു. ഒരു സ്ത്രീയായി ഇരുന്നിട്ട് എങ്ങനെയാണ് ഇത്രയധികം സ്ത്രീ വിരുദ്ധത പറയാന്‍ സാധിക്കുന്നതെന്ന് ദീദി ദാമോദരന്‍ ചോദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News