Lamb chops : കൊതിപ്പിക്കും രുചിയിൽ തയാറാക്കാം ലാമ്പ് ചോപ്‌സ്

വേണ്ട ചേരുവകൾ

1.മട്ടൻ ചോപ്‌സ് – ഒരു കിലോ

2.ഗരംമസാലപ്പൊടി – രണ്ടു വലിയ സ്പൂൺ

ജീരകം പൊടി – ഒരു വലിയ സ്പൂൺ

കടുക് – ഒരു വലിയ സ്പൂൺ

മഞ്ഞൾപൊടി – ഒരു ചെറിയ സ്പൂൺ

3.എണ്ണ – കാൽ കപ്പ്

4.സവാള – രണ്ട് ഇടത്തരം, കനംകുറച്ച് അരിഞ്ഞത്

വെളുത്തുള്ളി – രണ്ട് വലിയ അല്ലി, ചതച്ചത്

വറ്റൽമുളക് – മൂന്ന് പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട് പൊടിയായി അരിഞ്ഞത്

5.തേങ്ങാപ്പാൽ – ഒന്നര കപ്പ്

ബീഫ് സ്റ്റോക്ക് – ഒരു കപ്പ്

6.പീസ് – 200 ഗ്രാം

7.മല്ലിയില അരിഞ്ഞത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ഒരു ബൗളിൽ ചോപ്‌സ് എടുത്തു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.

∙ഒരു വലിയ പാനിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി പുരട്ടി വച്ചിരിക്കുന്ന ചോപ്‌സ് അല്പാല്പം വീതം ചേർത്തു ബ്രൗൺ നിറത്തിലാക്കിയെടുക്കണം.

∙അതേ പാനിൽ തന്നെ ബാക്കിയുള്ള എണ്ണയും ചൂടാക്കി നാലാമത്തെ ചേരുവ ചെറു തീയിൽ വച്ചു തുടരെ ഇളക്കി വഴറ്റുക. സവാള മൃദുവാകുമ്പോൾ വറുത്ത ചോപ്സും ചേർത്തിളക്കണം.

∙ഇതിലേക്കു തേങ്ങാപ്പാലും സ്റ്റോക്കും ചേർത്തു ചെറുതീയിൽ മൂടിവച്ചു് വേവിക്കുക. നന്നായി വെന്ത ശേഷം അടപ്പു മാറ്റി പീസും ചേർത്തിളക്കി വേവിച്ചു വാങ്ങുക.

∙മല്ലിയില അരിഞ്ഞതു വിതറി വിളമ്പുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News