Covid : രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 16, 678 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 26 പേർ മരിച്ചു. പ്രതിദിന പോസിറ്റി വിറ്റി നിരക്ക് 5.99 % ആയി

ഐഎൻഎസ് വിക്രാന്ത് വരുന്ന ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് വരുന്ന ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും. കൊച്ചി കപ്പൽ നിര്‍മ്മാണ ശാലയിൽ നിര്‍മ്മിച്ച യുദ്ധക്കപ്പലിന്റെ നാലാം ഘട്ട പരീക്ഷണം പൂർത്തിയാക്കി. ആയുധങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു പരീക്ഷണം.

കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം നടപ്പാക്കാൻ ഇപിഎഫ്ഒ 

കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം നടപ്പാക്കാൻ ഇപിഎഫ്ഒ ഒരുങ്ങുന്നതായി റിപ്പോർട്ട്. 73 ലക്ഷത്തിലധികം വരുന്ന പെൻഷൻകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒറ്റയടിക്ക് പെൻഷനെത്തുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനിലയിൽ പുരോഗതി

ആർ.ജെ.ഡി. അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനിലയിൽ പുരോഗതി. വീണ് തോളെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ദില്ലിയും എയിംസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്

യു.പിയിൽ കൂട്ടബലാത്സംഗക്കേസിൽ 23കാരൻ അറസ്റ്റിൽ

യു.പിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ചുമാസത്തോളം തടവിൽ പാർപ്പിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ 23കാരൻ അറസ്റ്റിൽ. കേസിലെ രണ്ടു പ്രതികളെ കൂടി തിരയുകയാണെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here