Abu Salem: മുംബൈ സ്‌ഫോടന പരമ്പരക്കേസ്; ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അബു സലേമിന്റെ കേസില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അബു സലേമിന്റെ(Abu Salem) കേസില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി(supreme court). തടവ് ശിക്ഷയുടെ കാലാവധി 25 വര്‍ഷത്തിന് മുകളില്‍ നീളുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാമെന്നും, തടവ് ശിക്ഷ അവസാനിപ്പിക്കുന്നതിനായി രാഷ്ട്രപതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അബു സലേമിന്റെ കേസില്‍ നിലവില്‍ ഇടപെടില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതോടെ അബു സലേമിന്റെ തടവ് വര്‍ഷത്തെ ശിക്ഷ നടപടി തുടരും. 25 വര്‍ഷത്തിനു മുകളില്‍ ശിക്ഷ അനുഭവിക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാറിനു ഇടപെടാമെന്നും,തടവ് ശിക്ഷ അവസാനിപ്പിക്കുന്നതിനായി രാഷ്ട്രപതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

1993ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരക്ക് പിന്നാലെ 2002 സെപ്റ്റംബര്‍ 20 ന് പോര്‍ച്ചുഗലില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത അബുസലേമിനെയും കാമുകി മോണിക്ക ബേദിയെയും 2005 ലാണ് ഇന്ത്യയ്ക്ക് കൈമാറിയത്. എല്ലാ കുറ്റങ്ങള്‍ക്കും ഇന്ത്യയില്‍ വിചാരണ ചെയ്യാമെങ്കിലും വധശിക്ഷയോ 25 വര്‍ഷത്തിലേറെ തടവോ നല്‍കില്ലെന്ന വ്യവസ്ഥയോടെയാണ് വിട്ടുനല്‍കിയത്. 2005 ലാണ് ഇന്ത്യയ്ക്ക് കൈമാറിയതെന്നതിനാല്‍ 2030 ലാണ് 25 വര്‍ഷം തികയുക എന്നും അപ്പോള്‍ വിഷയം പരിഗണിക്കാമെന്നുമാണ് വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട്.

സുപ്രീം കോടതിയും ഈ നിലപാട് അംഗീകരിക്കുകയായിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയായിരുന്ന അബു സലേം ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് 2017 ലാണ് ശിക്ഷ വിധിച്ചത്. ഇതില്‍ സലേമിനു കൊലക്കയര്‍ ഒഴിവായത് ഇന്ത്യയും പോര്‍ച്ചുഗലും കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാറിനെ തുടര്‍ന്നാണ്. മുംബൈ നഗരത്തില്‍ 12 സ്ഥലങ്ങളില്‍ 1993 ല്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ 257 പേരാണ് കൊല്ലപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News