Buffer Zone: ബഫര്‍ സോണ്‍; വിധി പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങി കേരളം

ബഫര്‍ സോണ്‍(Buffer zone) വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം(Kerala) നാളെ സുപ്രീംകോടതിയില്‍(Supreme court) ഹര്‍ജി നല്‍കേയിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ ഉദ്യോഗസ്ഥരും സുപ്രീംകോടതി അഭിഭാഷകരും ചര്‍ച്ച നടത്തും.

സംരക്ഷിത വനമേഖലയുടെ ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം ബഫര്‍ സോണ്‍ ആയി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി കേരളത്തില്‍ ആശങ്കയായി തുടരുകയാണ്. കോടതി വിധി പുനഃപരിശോധിക്കാന്‍ ഇടപെടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം ഇതുവരെ കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നത്. ദില്ലിയിലെത്തിയ സംസ്ഥാന വനം-പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥര്‍ സുപ്രീംകോടതി അഭിഭാഷകരുമായി ഇന്ന് ചര്‍ച്ച നടത്തും. പുനഃപരിശോധന ഹര്‍ജി തയ്യാറാക്കി വരികയാണെന്ന് സുപ്രീംകോടതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകരും അറിയിച്ചു.

കേസ് വേഗത്തില്‍ പരിഗണിച്ച് തീരുമാനം എടുക്കണമെന്നും കേരളം ആവശ്യപ്പെട്ടേക്കും. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ആഴ്ച കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയത്. സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ബഫര്‍ സോണ്‍ ആശങ്ക പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കിയിരുന്നു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാകും കേരളത്തിന്റെ പുനഃപരിശോധന ഹര്‍ജി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here