വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട കേസ് ; സ്വപ്നയെ സിബിഐ ചോദ്യം ചെയ്യുന്നു

വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട കേസില്‍
സ്വപ്ന സുരേഷിനെ സിബിഐ ചോദ്യം ചെയ്യുന്നു.അറിയുന്ന കാര്യങ്ങൾ സിബിഐയോട് പറയുമെന്ന് സ്വപ്ന പറഞ്ഞു.ഒളിച്ചുവെക്കാനൊന്നുമില്ലെന്നും ചോദ്യം ചെയ്യല്‍ തുടങ്ങും മുന്‍പ് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൻ്റെ നിർമ്മാണ കരാർ തന്‍റെ സ്ഥാപനമായ യൂണിടാക്കിന് ലഭിക്കാനായി യു എ ഇ കോണ്‍സുലേറ്റ് പ്രതിനിധിക്ക് കമ്മീഷന്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു.

അന്ന് യു എ ഇ കോണ്‍സല്‍ ജനറലിന്‍റെ സെക്രട്ടറിയായിരുന്ന സ്വപ്നയക്ക് ഉള്‍പ്പടെ കോഴ ലഭിച്ചതായി കണ്ടെത്തിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് സി ബി ഐ സ്വപ്നയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്.തനിയ്ക്ക് അറിയുന്ന കാര്യങ്ങൾ സിബിഐയോട് പറയുമെന്നും ഒളിച്ചുവെക്കാനൊന്നുമില്ലെന്നും ചോദ്യം ചെയ്യല്‍ തുടങ്ങും മുന്‍പ് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ കേസില്‍ അന്വേഷണമാവശ്യപ്പെട്ട് മുന്‍ എം എല്‍ എ അനില്‍ അക്കര നല്‍കിയ പരാതിയിലാണ് സി ബി ഐ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.അന്വേഷണത്തിന്‍റെ ഭാഗമായി സന്തോഷ് ഈപ്പനെ സിബി ഐ അറസ്റ്റ് ചെയ്തിരുന്നു.

സ്വപ്നയുടെ സുഹൃത്തും സ്വർണ്ണക്കടത്തു കേസിലെ ഒന്നാം പ്രതിയുമായ സരിത്തിനെ കഴിഞ്ഞ മാസം വിളിച്ചുവരുത്തി സി ബി ഐ ചോദ്യംചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്വപ്നയെയും ചോദ്യം ചെയ്യാനായി കൊച്ചി സി ബി ഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News