RSS പരിപാടിയില്‍ പങ്കെടുത്തുവെന്ന് തുറന്ന് സമ്മതിച്ച് VD സതീശന്‍

2006 ലെ RSS പരിപാടിയിൽ പങ്കെടുത്തോ എന്ന് ഓർമ്മയില്ലെന്ന് VD സതീശൻ.എന്നാൽ 2013 ലെ RSS പരിപാടിയിൽ പങ്കെടുത്തു എന്ന് സമ്മതിച്ച് VD സതീശൻ.

തന്നെ ഈ പരിപാടിയിലേക്ക് നിർദേശിച്ചത് എം പി വീരേന്ദ്രകുമാർ ആണ്. RSS പരിപാടിക്ക് തന്നെ ക്ഷണിച്ചത് മാതൃഭൂമി ന്യൂസ് എഡിറ്റർ എന്നും VD സതീശൻ പറഞ്ഞു .വി എസ് അച്ചുതാനന്ദനും ഇതേ പരിപാടിയിൽ പങ്കെടുത്തിരുന്നു എന്നും VD സതീശൻ .എന്നാൽ RSS വോട്ട് തേടി സതീശൻ സമീപ്പിച്ചു എന്ന RV ബാബുവിൻ്റെ പ്രസ്താവനക്കെതിരെ നിയമ നടപടി ആലോചിക്കുമോ ചോദ്യത്തിൽ നിന്ന് സതീശൻ വഴുതി മാറി.

അതേസമയം വി ഡി സതീശനെതിരെ മന്ത്രി കെ.എൻ ബാലഗോപാൽ രംഗത്തെത്തി .കോൺഗ്രസും ബിജെപിയും കുറച്ച് കാലമായി സംയുക്തമായാണ് നീങ്ങുന്നത്.ഇതിൽ വി.ഡി. സതീശൻ കാര്യങ്ങൾ തുറന്ന് പറയാൻ തയ്യാറാകണം.

താനായിരുന്നെങ്കിൽ ആർഎസ്എസ് പരിപാടിക്ക് പോകില്ലായിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞതേ തനിക്കും പറയാനുള്ളൂവെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

വി ഡി സതീശന്‍ RSS വേദിയില്‍ പങ്കെടുത്തത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് CPIM പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ബിജെപിയിൽ ചേർന്നാൽ എന്താ കുഴപ്പം എന്ന് ചോദിച്ച സുധാകരന്റെ പാതയിൽ ആണ് വിഡി സതീശൻ സഞ്ചരിക്കുന്നത്. ഗോവയിൽ അടക്കം കോണ്‍ഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് വിഡി സതീശന്‍ RSS വേദിയില്‍ പങ്കെടുത്തതെന്നും എംഎ ബേബി പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News