Srilekha: ശ്രീലേഖ കള്ളക്കഥ മെനയാന്‍ വിദഗ്ധ: ശ്രീലേഖയ്‌ക്കെതിരെ തുറന്നടിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

ശ്രീലേഖക്കെതിരെ(Srilekha) ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ശ്രീലേഖ കള്ളക്കഥ മെനയാന്‍ വിദഗ്ധയാണ്. പുതിയ വെളിപ്പെടുത്തല്‍ കുറ്റവാളികളെ സംരക്ഷിക്കാനാണ്. ചീപ്പ് പോപ്പുലരിറ്റി ആണ് ഉദ്ദേശം. പണ്ടും ഇതുപോലെത്തെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം മുന്‍പ് ശ്രീലേഖ മാപ്പ്് പറഞ്ഞിട്ടുണ്ടെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. പ്രശസ്തിയ്ക്ക് വേണ്ടി എന്തും ചെയ്യുന്നയാളാണ് ശ്രീലേഖയെന്നും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ദിലീപിനെ സഹായിക്കാന്‍ കള്ളം പറയുകയാണെന്നും ജോമോന്‍ പറഞ്ഞു.

ദിലീപിനെതിരെ തെളിവുകൾ ഉണ്ട് ; ജിൻസൺ കൈരളി ന്യൂസിനോട്

ദിലീപിനെതിരെ തെളിവുകൾ ഉണ്ടെന്ന് പൾസർ സുനിക്കൊപ്പം ജയിലിൽ കിടന്നിരുന്ന ജിൻസൺ കൈരളി ന്യൂസിനോട് പറഞ്ഞു.ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധന മൂത്തുള്ള ഭ്രാന്താണ്.ഇവർക്കെതിരെ നിയമ നടപടി എടുക്കണമെന്നും ജിന്‍സണ്‍ ആവശ്യപ്പെട്ടു.

ജയിലിൽ കത്ത് എഴുതിയത് വിപിൻ ലാൽ ആണ്.സുനി പറഞ്ഞു കൊടുത്ത് എഴുതിപ്പിച്ചതാണ്.സുനി തൊട്ടടുത്ത് ഉണ്ടായിരുന്നു.സി.സി.ടി.വി യിൽ ഇതിന്‍റെ ദൃശ്യങ്ങൾ ഉണ്ടെന്നും ജിന്‍സന്‍ വ്യക്തമാക്കി.ഇക്കാര്യം കോടതിക്ക് ബോധ്യപ്പെട്ടതാണെന്നും ജിൻസൻ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News