നേമം ടെര്‍മിനല്‍ കോച്ച് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര നടപടിക്കെതിരെ DYFI പ്രക്ഷോഭം

നേമം ടെർമിനൽ കോച്ച് പദ്ധതി ഉപേക്ഷിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ പ്രക്ഷോഭം. തലസ്ഥാന ജില്ലയിലെ റെയിൽവെ സ്‌റ്റേഷനുകളിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ മാർച്ച് നടത്തി. സെൻട്രൽ റെയിൽവെ സ്‌റ്റേഷനിലെ മാർച്ച് എഎ റഹീം എംപി ഉദ്ഘാടനം ചെയ്തു.

ബിജെപിയുടെ ജനവഞ്ചന തുറന്നുകാട്ടിയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം. നേമം ടെർമിനൽ കോച്ച് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് പറഞ്ഞ എഎ റഹീം എംപി, ഇക്കാര്യത്തിലുള്ള ജില്ലയിലെ രണ്ട് കോൺഗ്രസ് എംപിമാരുടെ മൗനത്തെയും വിമർശിച്ചു.

മാർച്ചിന് ജില്ലാ നേതാക്കളായ ഷിജുഖാൻ, വി.അനൂപ്, ആർ.ഉണ്ണികൃഷ്ണൻ,ഷാനവാസ്,ആദർശ് ഖാൻ,കവിരാജ് തുടങ്ങിയവർ നേതൃത്വം നൽകി.

ജില്ലയിലെ റെയിൽവെ സ്റ്റേഷനുകളായ നേമം,നെയ്യാറ്റികര,ധനുവച്ചപുരം,പേട്ട,കഴക്കൂട്ടം,മുരുക്കുംപുഴ,ചിറയിൻകീഴ്,വർക്കല എന്നീ കേന്ദ്രങ്ങളിലും പ്രവർത്തകർ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News