K Ajitha: ‘ആര്‍.ശ്രീലേഖയ്ക്ക് സ്ഥാപിത താത്പര്യം’; വെളിപ്പെടുത്തലിനെതിരെ കെ.അജിത

ദിലീപിനെ(Dileep) പിന്തുണച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖയ്ക്ക്(R Srilekha) സ്ഥാപിത താത്പര്യമെന്ന് സാമൂഹിക പ്രവര്‍ത്തക കെ.അജിത(K Ajitha). പൊതുസമൂഹത്തില്‍ അതിജീവിതയ്ക്ക് അനുകൂലമായി വരുന്ന അന്തരീക്ഷത്തെ ഭയക്കുന്നതിന്റെ തെളിവാണ് ശ്രീലേഖയുടെ പ്രതികരണം. പൊലീസിന് മൊഴി നല്‍കുകയായിരുന്നു ശ്രീലേഖ ചെയ്യേണ്ടതെന്നും അജിത പ്രതികരിച്ചു.

ശ്രീലേഖയ്ക്ക് എന്തോ സ്ഥാപിത താത്പര്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും കെ.അജിത വ്യക്തമാക്കി. അല്ലെങ്കില്‍ അവര്‍ക്കിതില്‍ ഇപ്പോള്‍ ഇടപെടേണ്ട കാര്യമില്ല. അവര്‍ പൊലീസില്‍ ആയിരുന്നു മൊഴി കൊടുക്കേണ്ടത്. പൊലീസിനെ തന്നെയാണ് അവര്‍ കുറ്റം പറയുന്നത്. പൊതുസമൂഹത്തില്‍ അതിജീവിതയ്ക്ക് അനുകൂലമായി വരുന്ന അന്തരീക്ഷം, അത് വിചാരണാ ജഡ്ജിയെ സ്വാധീനിക്കും എന്നൊരു ഭയം ഇവര്‍ക്കുണ്ടോ എന്നാണ് എന്റെ സംശയമെന്നും അജിത കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News