VD Satheesan: വി ഡി സതീശന്‍ RSS വേദിയില്‍ പങ്കെടുത്തത് എന്തിനെന്ന് വ്യക്തമാക്കണം; എം എ ബേബി| MA Baby

വി ഡി സതീശന്‍(vd satheesan) RSS വേദിയില്‍ പങ്കെടുത്തത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് CPIM പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി( ma baby). ബിജെപിയിൽ ചേർന്നാൽ എന്താ കുഴപ്പം എന്ന് ചോദിച്ച സുധാകരന്റെ പാതയിൽ ആണ് വിഡി സതീശൻ സഞ്ചരിക്കുന്നത്.

ഗോവയിൽ അടക്കം കോണ്‍ഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്ന
സാഹചര്യത്തിലാണ് വിഡി സതീശന്‍ RSS വേദിയില്‍ പങ്കെടുത്തതെന്നും എംഎ ബേബി പ്രതികരിച്ചു.

അതേസമയം, 2006 ൽ പരവൂരിൽ Rss പരിപാടിയിൽ പങ്കെടുത്തോയെന്ന് ഓർമ്മയില്ലെന്നാണ് VD സതീശൻ പറഞ്ഞത് . ചിത്രം സഹിതം പുറത്ത് വന്ന ആരോപണത്തോട് സതീശൻ വ്യക്തമായി പ്രതികരിച്ചില്ല.

എന്നാൽ 2013 ലെ Rss പരിപാടിയിൽ പങ്കെടുത്തു എന്ന് സമ്മതിക്കുകയും ചെയ്തു. ആർഎസ്എസ് വോട്ട് തേടിയെന്ന RV ബാബുവിൻ്റെ ആരോപണത്തിനെരായ നിയമ നടപടിയെക്കുറിച്ചും വിഡി സതീശന് മൗനമാണ് മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News