Modi: മോദി ഭരണത്തിൽ ഇന്ത്യൻ സാമ്പത്തിക വളർച്ച കുത്തനെ കുറഞ്ഞു; രൂക്ഷമായി വിമർശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി | subramanian swamy

രാജ്യം ഭരിക്കുന്ന ബി.ജെ.പി(bjp) സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദി(modi)ക്കും എതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് മുതിർന്ന നേതാവും മുന്‍ ബിജെപി രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി(subramanian swamy) രംഗത്തെത്തി.

സാമ്പത്തിക ശക്തിയുടെ കാര്യത്തിൽ മൂന്നാമത് ഉണ്ടായിരുന്ന ഇന്ത്യ മോദി ഭരണത്തിൽ 164 -ാം സ്ഥാനത്തെക്ക് പിന്തള്ളപ്പെട്ടുവെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെ വിമർശിച്ചത്. ഔദ്യോഗിക ട്വിറ്റർ പേജിലാണ് സുബ്രഹ്മണ്യന്‍ സ്വാമി വിമർശനം ഉന്നയിച്ച് കൊണ്ട് ഫോട്ടോ ട്വീറ്റ് ചെയ്തത്.

2011-ൽ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യ, മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം 164ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നാണ് ട്വീറ്ററിലൂടെ സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കിയത്. മുൻ ബിജെപി എംപി കൂടിയായ സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെയും മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.

പ്രവാചക വിരുദ്ധ പരാമർശ വിഷയത്തിൽ മോദിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി പരസ്യമായി നിലപാട് എടുത്തിരുന്നു. മോദി സർക്കാരിന്റെ എട്ടു വർഷ ഭരണത്തിൽ ഭാരത മാതാവ് ലജ്ജിച്ച് തലതാഴ്ത്തിയെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമർശം. മോദി ഭരണത്തിൽ ഇന്ത്യക്ക് ചൈന മുതൽ ഖത്തറിന് മുന്നിൽ വരെ മുട്ടുകുത്തേണ്ടി വന്നെന്നും സുബ്രഹ്മണ്യന്‍ സ്വാമി വിമർശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News