NS Madhavan: കുലസ്ത്രീ ഐഡിയോളജി അത്രമേല്‍ ശ്രീലേഖയുടെ ജീന്‍സിലുണ്ട്: എന്‍ എസ് മാധവന്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ചുകൊണ്ട് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ(r sreelekha) നടത്തിയ പരാമർശത്തിനെതിരെ സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍(ns madhavan). കുലസ്ത്രീ ഐഡിയോളജി അത്രമേൽ ശ്രീലേഖയുടെ ജീൻസിൽ ഉണ്ടെന്നും സ്ത്രീയായത് കൊണ്ട് ആര്‍ ശ്രീലേഖ അവള്‍ക്കൊപ്പം നില്‍ക്കണമെന്ന് ഒരിക്കലും പറയില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ആര്‍ ശ്രീലേഖ നടത്തിയത്. ഇതേ തുടര്‍ന്നാണ് എന്‍എസ് മാധവന്റെ പ്രതികരണം. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടില്ല, പള്‍സര്‍ സുനി പണത്തിനായി ചെയ്ത കുറ്റകൃത്യമാണെന്നും ദിലീപിനെ പ്രതിയാക്കിയത് മാധ്യമങ്ങളുടെ സമ്മര്‍ദം മൂലമാണെന്നുമായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. ആര്‍ ശ്രീലേഖയുടെ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് പലഭാഗങ്ങളിൽ നിന്നുമുയരുന്നത്.

എൻ എസ് മാധവന്റെ ട്വീറ്റ്

സ്ത്രിയായത്‌ കൊണ്ട്‌ ഇവർ #അവൾക്കൊപ്പം നിൽക്കണമെന്നൊന്നും ഞാൻ പറയില്ല. കുലസ്ത്രീ ഐഡിയോളജി അത്രമേൽ ശ്രീലേഖയുടെ ജീൻസിൽ ഉണ്ട്‌; അല്ലെങ്കിൽ ഇവർ പെൻഷൻ പറ്റാൻ കാത്തിരിക്കാതെ ജോലിയിൽ ഇരിക്കുമ്പോൾ തന്നെ ദിലീപ്‌ ഭക്തി കാണിക്കണ്ടേ? Low credibility is her problem 🤷‍♂️

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here