P Mohanan Master: ഒഞ്ചിയത്തെ വിപ്ലവ ചരിത്രത്തെ ഒറ്റുകൊടുത്തവരാണ് ആര്‍എംപി: പി മോഹനന്‍ മാസ്റ്റര്‍

ഒഞ്ചിയത്തെ വിപ്ലവ ചരിത്രത്തെ ഒറ്റുകൊടുത്തവരാണ് ആര്‍എംപിയെന്ന്(RMP) സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍(P Mohanan Master). ഇതിന് പകരമായി യുഡിഎഫ്(UDF) നല്‍കിയ പരിതോഷികമാണ് കെ.കെ രമയുടെ എംഎല്‍എ സ്ഥാനം.ആര്‍എംപി യെക്കുറിച്ച് സി.പി.ഐ.എം(CPIM) കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞത് നൂറ് ശതമാനം ശരിയെന്നും മോഹനന്‍മാസ്റ്റര്‍ പറഞ്ഞു.

രൂപീകരണ ഘട്ടത്തില്‍ സി.പി. ഐ എമ്മിന് വോട്ട് നല്‍കിയാലും കോണ്‍ ഗ്രസിന് വോട്ട് നല്‍കരുതെന്നായിരുന്നു ആര്‍എംപി നിലപാട്. എന്നാല്‍ പിന്നീടിങ്ങോട്ട് യുഡിഎഫിലോട്ട് ആള്‍ക്കാരെ എത്തിക്കുന്നതിനുള്ള പാലമായി ആര്‍എംപി മാറി. ഒഞ്ചിയത്തെ വിപ്ലവചരിത്രത്തെ ഒറ്റുകൊടുക്കുകയായിരുന്നു ആര്‍എംപി. ഇതിനുള്ള പാരിതോഷികമാണ് കെ.കെ. രമയുടെ എം എല്‍ എ സ്ഥാനം. ഇക്കാര്യത്തില്‍ സി.പി.ഐ.എം. കേന്ദ്രകമ്മിറ്റിഅംഗം എളമരം കരീം Mp പറഞ്ഞത് നൂറുശതമാനം ശരിയെന്നും മോഹനന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

പി.ടി. ഉഷ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയ കായിക പ്രതിഭയാണ്. ഉഷയെ സി പി ഐ എം എന്നും ആദരിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകില്ല എന്ന ഉഷയുടെ വിശദികരണം മുഖവിലക്കെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആവിക്കല്‍ തോട്‌സമരത്തിന് പിന്നില്‍ എസ്ഡിപിഐ പോലുള്ള തീവ്ര സംഘടനകളാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മോഹനന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News