Forest Act:വനാവകാശ നിയമം;കേന്ദ്രം കൊണ്ടുവന്ന ഇളവുകള്‍ക്കെതിരെ പ്രതിഷേധം ശക്തം

(Forest Act)വനാവകാശനിയമത്തില്‍ (Central Government)കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഇളവുകള്‍ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് വനം തീറെഴുതിക്കൊടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിമര്‍ശനം. പുതിയ നിയമത്തില്‍ പുതിയ പദ്ധതികള്‍ക്ക് ആദിവാസികളുടെയോ, വനവാസികളുടെയോ മുന്‍കൂര്‍ അനുവാദം വാങ്ങേണ്ടതില്ല. ആദിവാസികളെ പുനരാധിവാസിപ്പിക്കേണ്ട എന്നിങ്ങനെ നിരവധി ഇളവുകളാണ് നല്‍കിയിട്ടുള്ളത്.

വികസന സംരംഭങ്ങള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കാനാണ് ഭേദഗതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.
നിലവിലെ നിയമപ്രകാരം സ്വകാര്യ സംരംഭങ്ങള്‍ക്കോ വികസന പദ്ധതികള്‍ക്കോ വനഭൂമി നല്‍കുന്നതിനുമുമ്പ് വനവാസികളുടെയോ ആദിവാസികളുടെയോ മുന്‍കൂറനുമതി വാങ്ങണം. എന്നാല്‍, പുതിയ ഭേദഗതികളനുസരിച്ച് സ്വകാര്യ സംരംഭകര്‍ക്ക് വ്യവസായ പദ്ധതികളോ അടിസ്ഥാന സൗകര്യ പദ്ധതികളോ ആരംഭിക്കാന്‍ വനഭൂമി നല്‍കാന്‍ വനവാസികളില്‍നിന്നോ ആദിവാസികളില്‍ നിന്നോ മുന്‍കൂറവകാശം നേടേണ്ടതില്ല. അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും മുന്‍കൂര്‍ സ്വീകരിക്കേണ്ടതില്ല.

വനഭൂമി വിട്ടുകൊടുത്ത് പകരം വനവത്കരണത്തിനുള്ള നഷ്ടപരിഹാരത്തുക ഈടാക്കിയശേഷം വനാവകാശ വ്യവസ്ഥകള്‍ നടപ്പാക്കിയാല്‍ മതി. മാത്രമല്ല, വനഭൂമി കൈമാറുമ്പോള്‍ ഒഴിപ്പിക്കപ്പെടുന്ന ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും. നിലവില്‍, പുനരധിവാസം ഉറപ്പാക്കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനായിരുന്നു. ഇതാണ് സംസ്ഥാനങ്ങള്‍ക്ക് മേല്‍ നല്‍കുന്നത്. 1996 ഡിസംബര്‍ മുതല്‍ വനമായി കണക്കാക്കി വരുന്ന ലക്ഷക്കണക്കിന് ഹെക്ടര്‍ സ്വകാര്യ വനം രാജ്യത്തുണ്ട്. പുതിയ ഭേദഗതി പ്രകാരം അവയൊന്നും വനമായി കണക്കാക്കില്ല. റിസര്‍വ് വനത്തിനുള്ളില്‍ വികസന പദ്ധതികള്‍ക്കുള്ള പഠനത്തിനും സര്‍വേക്കും വനേതര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രാനുമതി ആവശ്യമില്ല. ഇതോടെ കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റമാകും ഉണ്ടാവുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News