Samantha: സാമന്ത നായികയാകുന്ന യശോദയുടെ ചിത്രീകരണം പൂർത്തിയായി

സാമന്ത(samantha) കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യശോദ'(yasodaa) യുടെ ആദ്യ ദൃശ്യങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു ഗാനം ഒഴികെ എല്ലാ ചിത്രീകരണവും പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു.

പ്രതിഭാധനരായ ഹരി-ഹരീഷ് ജോഡി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ പ്രൊഡക്ഷൻ നമ്പർ 14 ആയി നിർമ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്.

Samantha Ruth Prabhu's 'Yashoda' First Look Unveiled

‘100 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കുകയാണ്. വിട്ടുവീഴ്ചയില്ലാത്ത ബജറ്റിലാണ് ഞങ്ങൾ യശോദ നിർമ്മിക്കുന്നത്. ഡബ്ബിംഗ് ഉടൻ ആരംഭിക്കും. ഈ മാസം 15 മുതൽ ഞങ്ങൾ മറ്റ് ഭാഷകളിലേക്കുള്ള ഡബ്ബിംഗ് ഒരേസമയം പൂർത്തിയാക്കും. കൂടാതെ, ഈ പാൻ-ഇന്ത്യൻ സിനിമയെ വലിയ തോതിൽ പ്രൊമോട്ട് ചെയ്യാനും പദ്ധതിയുണ്ട്.

ഈ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ലോകമെമ്പാടും റിലീസിന് തയാറെടുക്കുമ്പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ സാമന്ത തികഞ്ഞ അർപ്പണബോധവും പ്രതിബദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഹൈ-ഒക്ടെയ്ൻ ആക്ഷൻ സീക്വൻസുകളിൽ. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്’-നിർമ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ് പറഞ്ഞു.

Yashoda teaser: Samantha Ruth Prabhu is trapped in a room

സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം: മണിശർമ്മ,
സംഭാഷണങ്ങൾ: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി
വരികൾ: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി
ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി
ക്യാമറ: എം.സുകുമാർ
കല: അശോക്

പോരാട്ടങ്ങൾ: വെങ്കട്ട്
എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്
ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക
സഹനിർമ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി
സംവിധാനം: ഹരി-ഹരീഷ്
നിർമ്മാതാവ്: ശിവലെങ്ക കൃഷ്ണ പ്രസാദ്
ബാനർ: ശ്രീദേവി മൂവീസ്
പി ആർ ഒ : ആതിര ദിൽജിത്ത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News