Kaduva Movie:’കടുവ’യിലെ വിവാദ സംഭാഷണം നീക്കി; എഡിറ്റ് ചെയ്ത ഭാഗം വരുമെന്ന് പൃഥ്വിരാജ്|Prithviraj

(Prithviraj)പൃഥ്വിരാജ് നായകനായ (Kaduva Movie)കടുവ സിനിമയിലെ വിവാദ സംഭാഷണം ഒഴിവാക്കി. സംഭാഷണം ഒഴിവാക്കിയുള്ള പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. സാധ്യമെങ്കില്‍ ഇന്ന് രാത്രിതന്നെ പുതിയ പതിപ്പ് തിയേറ്ററുകള്‍ക്ക് മാറ്റി നല്‍കുമെന്നും പൃഥ്വിരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ ഖേദം രേഖപ്പെടുത്തി പൃഥ്വിരാജും സംവിധായകന്‍ ഷാജി കൈലാസും രംഗത്തെത്തിയിരുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നാണ് ഷാജി കൈലാസ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

മലയാള സിനിമ മറന്നു പോയ കാലത്തെ തിരികെ കൊണ്ടു വന്ന ചിത്രമാണ് കടുവയെന്നും ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷമെന്നും പൃഥിരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ സംഭവിച്ചുവെന്നും പ്രേക്ഷകരെ കുറ്റം പറയാന്‍ കഴിയില്ലെന്നും പൃഥിരാജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here