ADVERTISEMENT
2023ല്‍ (China)ചൈനയെ മറികടന്ന് (India)ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് ഐക്യരാഷ്ട്ര സംഘടന. തിങ്കളാഴ്ച പുറത്തിറക്കിയ യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്, പോപ്പുലേഷന്‍ ഡിവിഷന്‍, ദ് വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ട്സ് 2022 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
നിലവില്‍ ചൈനയില്‍ 142 കോടിയും ഇന്ത്യയില്‍ 141 കോടിയുമാണ് ജനസംഖ്യ. 2050 ആകുമ്പോള്‍ ഇന്ത്യയിലെ ജനസംഖ്യ 160 കോടിയായി ഉയരും. 2022 നവംബര്‍ പകുതിയോടെ ലോകജനസംഖ്യ 800 കോടി ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2030ല്‍ ലോക ജനസംഖ്യ 850 കോടിയായും 2050ല്‍ 970 കോടിയായും ജനസംഖ്യ ഉയരും. 1040 കോടിയായിരിക്കും 2080-ലെ ജനസംഖ്യയെന്നാണ് അനുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.